12:20am 18 November 2026
NEWS
പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ് വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ
16/11/2026  06:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ് വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം പി.കെ. ദാസ് ഹോസ്പിറ്റൽ സംഘടിപ്പിച്ച പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗിൽ കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാരായി. ഫൈനലിൽ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റൽ ടീമിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വി.പി.എസ് ലേക്‌ഷോര്‍ മിന്നും ജയം നേടിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ മദർ കെയർ ടീം അഞ്ച് ഓവറിൽ 52 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലേക്‌ഷോര്‍ ടീം 3.4 ഓവറിൽ 58 റൺസ് നേടി കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഫൈനൽ മത്സരത്തിൽ വി.പി.എസ് ലേക്‌ഷോറിലെ അമീറും പെരിന്തൽമണ്ണ കിംസ് അൽഷിഫയുമായി നടന്ന ആദ്യ മത്സരത്തിൽ ടി. അനിൽകുമാറും മാൻ ഓഫ് ദ മാച്ചായി. വി.പി.എസ് ലേക്‌ഷോറിലെ തന്നെ മാനവാണ് മികച്ച ബൗളർ. ആസ്റ്റർ മിംസ് കോട്ടക്കൽ, ആസ്റ്റർ മിംസ് കോഴിക്കോട്, പി.കെ. ദാസ് ഹോസ്പിറ്റൽ, കാരുണ്യ മെഡിക്കൽ കോളജ്, അൽഷിഫ ഹോസ്പിറ്റൽ, പാലക്കാട് ഗവ. മെഡിക്കൽ കോളജ് തുടങ്ങി സംസ്ഥാനത്തെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖ  ആശുപത്രികളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. പി. മമ്മിക്കുട്ടി എം.എൽ.എ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img