03:29pm 08 November 2026
NEWS
വൈബ്രന്റ് ബിൽഡ്കോൺ 2025 പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും
11/04/2025  01:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വൈബ്രന്റ് ബിൽഡ്കോൺ 2025 പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിർമ്മാണ സാമഗ്രികളുടെ പ്രദർശനമായ വൈബ്രന്റ് ബിൽഡ്കോൺ 2025, ഏപ്രിൽ 13 ന് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. 27,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിശാലമായ പ്രദർശന മേഖലയിൽ 250-ലധികം പ്രദർശകരും, 50,000-ത്തിലധികം സന്ദർശകരും, 700-ലധികം അന്താരാഷ്ട്ര ഉപഭോക്താക്കളും പങ്കെടുക്കും. യുഎസ്എ, മെക്സിക്കോ, ബ്രസീൽ, യുകെ, സ്പെയിൻ, യുഎഇ, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങി 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളാണ് എക്സ്പോയിൽ എത്തുന്നത്. സമാനതകളില്ലാത്ത കയറ്റുമതി, ഒഇഎം, സംരംഭ അവസരങ്ങൾ എന്നിവയാണ് ഇന്ത്യൻ നിർമ്മാതാക്കൾക്ക് ഇതിലൂടെ സാധ്യമാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img