05:13am 10 November 2026
NEWS
പിണറായി മന്ത്രിസഭയുടെ വിശ്വാസ്യത ചോദ്യചിഹ്നത്തിൽ, മരുമകൻ റിയാസ് പിന്നോട്ട്
21/05/2025  06:03 AM IST
സുരേഷ് വണ്ടന്നൂർ
പിണറായി മന്ത്രിസഭയുടെ വിശ്വാസ്യത ചോദ്യചിഹ്നത്തിൽ, മരുമകൻ റിയാസ് പിന്നോട്ട്

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുമ്പോൾ, ഇന്ത്യൻ എക്സ്പ്രസ്സ് നടത്തിയ ഒരു സർവേ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും നേരെ ഗൗരവമായ ഒരു ചോദ്യം ഉയരുന്നു. ഭരണത്തിലെ പോരായ്മകൾക്ക് കാരണം ജനങ്ങളുടെ വിശ്വാസം കുറഞ്ഞതാണോ?
ഈ റേറ്റിംഗിൽ, 10-ൽ 6.52 മാർക്കുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഒന്നാം സ്ഥാനത്തെത്തി. ജനവിശ്വാസ്യതയുടെ കാര്യത്തിലും (6.33) അദ്ദേഹം മുന്നിട്ട് നിന്നു. ഗണേഷ് കുമാർ (6.15), കെ. എൻ.ബാലഗോപാൽ, കെ. കൃഷ്ണൻകുട്ടി (5.92) എന്നിവരും വിശ്വാസ്യതയുള്ള മന്ത്രിമാരുടെ പട്ടികയിൽ ഉയർന്ന സ്ഥാനങ്ങൾ നേടി.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന് മൊത്തം 5.83 മാർക്ക് ലഭിച്ചപ്പോൾ, ജനവിശ്വാസ്യത സ്കോർ 5.5 ആയി കുറഞ്ഞത് ജനങ്ങൾക്കിടയിൽ ചെറിയ അതൃപ്തിയുണ്ടെന്ന് സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ചർച്ചയായത് പിണറായിയുടെ മരുമകനും ടൂറിസം, പൊതുമരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ പ്രകടനമാണ്. അദ്ദേഹത്തിന് ലഭിച്ചത് വെറും 4.67 മാർക്കും 3.75 ക്രഡിബിലിറ്റി സ്കോറുമാണ്. ഇതിലും താഴെയാണ് എ.കെ. ശശീന്ദ്രന്റെ (3.33) ക്രഡിബിലിറ്റി.
ഈ സർവേ ഫലം സിപിഎമ്മിന്റെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. പിണറായിക്ക് ശേഷം രാജീവ്, രാജേഷ്, ബാലഗോപാൽ എന്നിവരുടെ പേരുകൾ ഉയർന്നുവരുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസ്യതയും പ്രകടനവും പാർട്ടിക്കുള്ളിൽ എത്രത്തോളം വിലമതിക്കപ്പെടുന്നു എന്നതിന്റെ സൂചനയാണ്.
ഈ സാഹചര്യത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിലയിരുത്തലുകളെ എങ്ങനെ നേരിടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. നേതൃഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ജനവിശ്വാസ്യതയിലുണ്ടായ ഈ കുറവ് പാർട്ടിക്കുള്ളിലെ പ്രവർത്തനങ്ങളെ പുതിയ ദിശയിലേക്ക് നയിച്ചേക്കുമോ?

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img