NEWS
മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്രതിരിച്ചു
05/07/2025 07:22 AM IST
nila

തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഇന്നു പുലർച്ചെയാണ് മുഖ്യമന്ത്രി ഭാര്യ കമലവിജയനും ചെറുമകൻ ഇഷാനുമൊപ്പം അമേരിക്കയിലേക്ക് പുറപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ദുബായ് വഴിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. പതിവുപോലെ ഇക്കുറിയും മുഖ്യമന്ത്രിയുടെ പകരം ചുമതല ആർക്കും നൽകിയിട്ടില്ല.
യുഎസിലെ മിനിസോട്ടയിലെ മയോ ക്ലിനിക്കിൽ പത്തുദിവസത്തോളം മുഖ്യമന്ത്രി ചികിത്സയിലായിരിക്കും എന്നാണ് വിവരം. രണ്ടുമാസം മുമ്പേ നിശ്ചയിച്ച യാത്രയാണ്. ആരോഗ്യമേഖലയിലെ വിവാദങ്ങളിൽ സർക്കാർ വലിയ വിമർശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കൾ ഇതിനകം വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











