10:15pm 05 September 2026
NEWS
പിണറായി വിജയൻ, ചോതി നക്ഷത്രം; പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ
04/05/2026  07:54 AM IST
NILA
പിണറായി വിജയൻ, ചോതി നക്ഷത്രം; പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട്. പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ളതാണ് പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രം. 

പിണറായി വിജയൻ, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ട്. 250 രൂപയാണ് വഴിപാട് തുക. ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണൽ ദിവസമായ തിങ്കളാഴ്ചയാണ് പൂജ. പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img