
ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിനെതിരെ ബി എം. എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൽ ഭാഗമായി ബി എം എസ് ആല പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന വിശദീകരണ യോഗം നടത്തി.
ബി എം എസ് ജില്ലാ പ്രസിഡൻ്റ് എൻ ദേവദാസ് ഉദ്ഘാടനം ചെയ്തു .
വ്യവസായ - കാർഷിക മേഖല തകർന്നു അനിയന്ത്രിതമായ വിലക്കയറ്റം ക്രമസമാധാന തകർച്ച എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമായി. അഴിമതിയും അരാജകത്വവും ക്രമസമാധാനവും പൗരാവകാശ ലംഘനവും വ്യാപകമാണ്, നിർമ്മാണ ക്ഷേമ ബോർഡുകളുടെ പെൻഷനുകളും സാമൂഹ്യ പെൻഷനുകളും ഒരു വർഷത്തിലേറെയായി നൽകുന്നില്ലെന്ന് ദേവദാസ് പറഞ്ഞു
ആല പഞ്ചായത്തിൽ കുടിവെള്ള ക്ഷാമവും, ഉത്തരപ്പള്ളിയാറ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത് മൂലം നിരവധി മാറാരോഗങ്ങളുടെ കേന്ദ്രമായി ആല പഞ്ചായത്ത് മാറിയിരിക്കുന്നു, കാട്ടുപന്നികളുടെയും തെരുവുനായക്കു ടെയും വിഹാരകേന്ദ്രമായിട്ടും അധികൃതർ നിസംഗത പാലിക്കുകയാണന്ന്, തെരുവ് വിളക്കുകൾ പോലും പ്രധാന റോഡുകളിൽ പോലും കത്തുന്നില്ല,
പഞ്ചായത്ത് കൺവീനർ ബാബു എസ് പണികർ അധ്യക്ഷത വഹിച്ചു, ബി എം എസ് സംസ്ഥാന സമിതി അംഗം കെ സദാശിവൻ പിള്ള, മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്തംഗങ്ങളായ കെ.കെ അനൂപ്, അനീഷ ബിജു, മേഖലാ സെക്രട്ടറി എം ബി. ബിനുകുമാർ, മേഖല ഭാരവാഹികളായ രഘുനാഥൻ, പി.എ.അശോകൻ, പി.വി വിനു നരേന്ദ്രൻ, ശ്രീകണ്ഠൻ, രാധാകൃഷ്ണ കുറുപ്പ്, അനീഷ് എന്നിവർ സംസാരിച്ചു.











