12:02pm 26 November 2026
NEWS
പി വി അൻവറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
15/01/2025  06:28 PM IST
nila
പി വി അൻവറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ പറയുന്നത് അദ്ദേ​ഹത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിന്റെ ഭാ​ഗമായാകാമെന്നും അതിന് തന്നെ ഉപയോ​ഗിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ ധർമ്മടത്ത് മത്സരിക്കണോയെന്ന് തീരുമാനിക്കുന്നത് അൻവറല്ലെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി അൻവറിന്റെ അരോപണങ്ങളോട് പ്രതികരിച്ചത്. 

"അൻവർ ഇന്ന് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാ​ഗമായിട്ടാവാം. അതിന് ഇക്കാര്യങ്ങൾ സഹായകരമാവുമെങ്കിൽ അതുനടക്കട്ടെ. അതിനുവേണ്ടി എന്നെയും ഓഫീസിനെയും ഉപയോ​ഗിക്കേണ്ട എന്നേയുള്ളൂ. ധർമടത്ത് മത്സരിക്കണോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അൻവർ അല്ലല്ലോ. ഇതിലൊന്നും എന്റെ വ്യക്തിപരമായ കാര്യം ഞാൻ പറയേണ്ടതില്ലല്ലോ. ഇക്കാര്യത്തിൽ പാർട്ടിക്ക് നിയതമായൊരു നിലപാടുണ്ട്. ഉചിതമായ സമയത്ത് പാർട്ടിതന്നെ ഇക്കാര്യം വ്യക്തമാക്കിക്കൊള്ളും." പിണറായി വിജയൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img