
തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായം. മുഴുവൻ സെക്രട്ടറിയേറ്റ് അംഗങ്ങളും പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണം എന്ന നിലപാടിലാണ് എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ഇക്കാര്യത്തിൽ പിണറായി വിജയൻ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെങ്കിൽ മാത്രമാകും മറ്റൊരു നേതാവിനെ കുറിച്ച് പാർട്ടി ആലോചിക്കുക.
സജി ചെറിയാനും ബി ബാലഗോപാലും പി. രാജീവും ഉൾപ്പെടെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകണം എന്ന നിലപാടിലാണ്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒഴിയുന്ന പക്ഷം അത് പാർട്ടിക്ക് വലിയി തിരിച്ചടിക്ക് കാരണമാകുമെന്നും രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകളെ തുടർന്നാണ് അദ്ദേഹത്തെ തന്നെ പരിഗണിക്കണമെന്ന നിലപാടിലേക്ക് നേതാക്കൾ എത്തിയത്. പ്രതിപക്ഷ ഉപനേതാവായി ബി. ബാലഗോപാലിനെ പരിഗണിക്കുന്നതായും വിവരമുണ്ട്.










