10:40pm 21 May 2026
NEWS
റെയിൽവേ സ്റ്റേഷനിലെ പിണറായി വിജയന്റെ ചിത്രം വൈറൽ; സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും
21/05/2026  02:32 PM IST
NILA
റെയിൽവേ സ്റ്റേഷനിലെ പിണറായി വിജയന്റെ ചിത്രം വൈറൽ; സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും

 

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവെ സ്റ്റേഷനിലെ ബെഞ്ചിൽ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പിണറായി വിജയൻ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നതിനിടെ പകർത്തിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ഇരിക്കുന്ന പിണറായി വിജയനോടൊപ്പം സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷും സമീപത്ത് യാത്രാസാമഗ്രികളുമായി മറ്റൊരു യാത്രക്കാരനും ചിത്രത്തിലുണ്ട്.

മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലെ സുരക്ഷാ സംവിധാനങ്ങളുമായും ഔദ്യോഗിക പ്രോട്ടോക്കോളുകളുമായും താരതമ്യം ചെയ്താണ് പലരും ചിത്രം പങ്കുവെക്കുന്നത്. മുൻപ് പ്രത്യേക കസേരയും വൻ സുരക്ഷാ സന്നാഹവും ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ സാധാരണ യാത്രക്കാരനെപ്പോലെ ബെഞ്ചിൽ ഇരുന്ന് ട്രെയിൻ കാത്തിരിക്കുന്ന കാഴ്ചയാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന പ്രതികരണം.

ചിത്രത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയവും സാമൂഹികവുമായ വ്യാഖ്യാനങ്ങളും ഉയരുന്നുണ്ട്. ജനാധിപത്യത്തിന്റെ സ്വഭാവവും അധികാരത്തിന്റെ താൽക്കാലികതയും ഈ ചിത്രം ഓർമിപ്പിക്കുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. മറുവശത്ത്, മുൻ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടും നിരവധി പേർ പ്രതികരിച്ചു. പഴയ ഔദ്യോഗിക ചിത്രങ്ങളുമായി താരതമ്യം ചെയ്തുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img