12:28pm 09 November 2026
NEWS
ഇവിടെ നിങ്ങൾക്ക് ഇളവൊന്നുമില്ല; പി കെ ശ്രീമതിക്ക് സംസ്ഥാന സെക്രട്ടറിയേറ്റിൽ പിണറായിയുടെ വിലക്ക്


27/04/2025  09:50 AM IST
nila
ഇവിടെ നിങ്ങൾക്ക് ഇളവൊന്നുമില്ല; പി കെ ശ്രീമതിക്ക് സംസ്ഥാന സെക്രട്ടറിയേറ്റിൽ പിണറായിയുടെ വിലക്ക്

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക്  സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിന് വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ പത്തൊമ്പതാം തീയതി നടന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പി കെ ശ്രീമതിയോട് നേരിട്ട് ഇക്കാര്യം പറഞ്ഞത്.  കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ പാർട്ടി കോൺ​ഗ്രസ് പി കെ ശ്രീമതിക്ക് പ്രായപരിധിയിൽ ഇളവ് അനുവദിച്ചിരുന്നു. എന്നാൽ, ആ ഇളവ് ഉപയോ​ഗിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ പങ്കെടുക്കാനോ പാർട്ടി സംഘടനയിൽ ഇടപെടാനോ ആവില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.  

ഇവിടെ നിങ്ങൾക്ക് പ്രത്യേക ഇളവൊന്നുമില്ലെന്നായിരുന്നു സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി പികെ ശ്രീമതിയോട് പറഞ്ഞത്. എന്നാൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവരുമായി സംസാരിച്ചപ്പോൾ ഇത്തരമൊരു വിലക്ക് പറഞ്ഞില്ലല്ലോ എന്ന് പികെ ശ്രീമതി ചോദിച്ചു. നിങ്ങൾക്ക് കേന്ദ്ര കമ്മറ്റിയിലാണ് ഇളവ് നൽകിയത്. ആ ഇളവ് വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതില്ല എന്ന് പിണറായി വിജയൻ ആവർത്തിച്ചു. മറ്റാരും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞതുമില്ല. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പികെ ശ്രീമതി പങ്കെടുത്തില്ല.

കേന്ദ്ര കമ്മറ്റി അംഗം എന്ന നിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ സാധാരണ ആളുകൾ പങ്കെടുക്കാറുണ്ട്. കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്നതിനുള്ള പ്രായ പരിധിയിൽ  പികെ ശ്രീമതിക്ക് ഇളവ് നൽകിയിരുന്നു. ആ ഇളവ് അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ശ്രീമതിക്ക് പങ്കെടുക്കാവുന്നതാണ്. എന്നാൽ, കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാനോ സംഘടനാചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്നാണ് പിണറായിയുടെ നിലപാട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img