11:19am 11 November 2026
NEWS
പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതിവെക്കാറില്ലല്ലോ എന്ന് എ കെ ബാലൻ
26/09/2025  03:47 PM IST
nila
പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതിവെക്കാറില്ലല്ലോ എന്ന് എ കെ ബാലൻ

മുഖ്യമന്ത്രി പിണറായി വിജയൻ കേവല ഭൗതികവാദിയല്ല, വൈരുദ്ധ്യാത്മക ഭൗതികവാദിയാണെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ. പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതിവെക്കാറില്ലല്ലോ എന്നും എ കെ ബാലൻ ചോദിക്കുന്നു. ആ​​ഗോള അയ്യപ്പസം​ഗമത്തിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയാണ് പിണറായി വിജയൻ അയ്യപ്പഭക്തനാണെന്ന് പ്രതികരിച്ചത്. ഇതിനു പിന്നാലെ ഇതുസംബന്ധിച്ച് വലിയ ചർച്ചകൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എ കെ ബാലന്റെ പ്രതികരണം. 

''കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനാണ്, അത് തുറന്നുപറയണം എന്നൊക്കെയാണ് ഇപ്പോൾ പലരും പറയുന്നത്. അത് ഒരുപ്രചാരണത്തിന് വേണ്ടി ഇപ്പോൾ നല്ലരൂപത്തിൽ ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയത്തെ സംബന്ധിച്ചും ഞങ്ങൾ കൈകാര്യംചെയ്യുന്ന മാർക്‌സിസത്തെ സംബന്ധിച്ചും അറിവുള്ള ഒരാളും ഇത് ചോദിക്കില്ല. പിണറായി കമ്യൂണിസ്റ്റാണ്. കേവല ഭൗതികവാദിയല്ല. വൈരുദ്ധ്യാത്മക ഭൗതികവാദിയാണ്. ലോകത്തിന്റെ മുൻപാകെ ഞാൻ വൈരുദ്ധ്യാത്മക ഭൗതിവാദം ഉയർത്തിപ്പിടിക്കുന്ന ആളാണെന്ന് എല്ലാദിവസവും പറയേണ്ട ആവശ്യമില്ല. പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതിവെക്കാറില്ലല്ലോ'', എ.കെ. ബാലൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനായെന്നും അയ്യപ്പനെ അദ്ദേഹം ഹൃദയംകൊണ്ട് സ്വീകരിച്ചെന്നുമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നത്. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img