11:32pm 28 August 2026
NEWS
അവസാനം പറഞ്ഞതിന് നന്ദിയെന്ന് പിണറായി; പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി
05/05/2025  03:19 PM IST
nila
അവസാനം പറഞ്ഞതിന് നന്ദിയെന്ന് പിണറായി; പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ വിമർശനമുയർത്തി മുഖ്യമന്ത്രി നരേന്ദ്രമോദി. സഹായിക്കേണ്ടവർ നമ്മെ ദ്രോഹിക്കുന്ന സാ​ഹചര്യമാണുള്ളതെന്നായിരുന്നു പിണറായി വിജയന്റെ വിമർശനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംങ് ചടങ്ങിൽ പ്രസം​ഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകാമെന്ന് പറഞ്ഞിരുന്നു. ചടങ്ങിന് ശേഷം മോ​ദിയെ യാത്രയാക്കുമ്പോൾ മോ​ദിയോട് വന്നതിന് നന്ദി പറഞ്ഞെന്നും പിണറായി വിജയൻ പറഞ്ഞു. പാലക്കാട് ജില്ലാജല യോ​ഗത്തിൽ സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വെളിപ്പെടുത്തിയത്.

വന്നതിന് നന്ദി, അവസാനം പറഞ്ഞ വാചകത്തിനും നന്ദി എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. എന്തുകൊണ്ട് ചിരിയിലൊതുക്കിയെന്ന് എല്ലാവർക്കുമറിയാം. സഹായിക്കേണ്ടവർ നമ്മെ ദ്രോഹിക്കുന്ന സാഹചര്യമാണുളളതെന്നും പിണറായി വിജയൻ പറഞ്ഞു. 

എന്നിട്ടും നടക്കില്ല എന്ന് കരുതിയ പലതും കൺമുന്നിൽ യാഥാർത്ഥ്യമായി. ഒന്നും നടക്കില്ല എന്നതിനാണ് മാറ്റം സംഭവിച്ചത്. സംയുക്ത പദ്ധതികളിൽ കേന്ദ്രവിഹിതം ചുരുങ്ങുന്ന സാഹചര്യമാണുള്ളത്. 70 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img