
- ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നു
- മുഖ്യമന്ത്രിയുടെ ചിത്രം പോലും ഉപയോഗിക്കാന്‍ സിപിഎമ്മിന് ഭയമായിരുന്നു
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അഞ്ചു വര്‍ഷത്തെ പിണറായി വിജയന് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തിയ പ്രചരണം വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്നും, ചരിത്രവിധിയാകും 13ന് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ അവസരം കാത്തിരിക്കുകയായിരുന്നു ജനങ്ങളെന്നും, തീരുമാനം ഉറപ്പിച്ചെത്തിയ വോട്ടര്‍മാര്‍ സമ്മതിദാന അവകാശത്തിലൂടെ വിധി രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു കാലത്തുമില്ലാത്ത വിധം തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്നേ യുഡിഎഫ് നടത്തിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് വിജയത്തിന് മാറ്റ് കൂട്ടുമെന്നും, യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കോര്പറേഷനില അഴിമതി അടക്കം സര്‍ക്കാരിന്റെ ജില്ലയോടുള്ള അവഗണനയും, സ്വര്‍ണക്കൊള്ളയും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും, തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചതടക്കമുള്ള പ്രതിന്ധികള്ക്കിടെ യുഡിഎഫ് അധികാരത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വോട്ടുപിടിച്ച സിപിഎമ്മിനും, എല്‍ഡിഎഫിനും ഇത്തവണ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാന്‍ ഭയമായിരുന്നെന്നും, സ്വന്തം പാര്‍ട്ടി ചിഹ്നം പോലും സിപിഎം സ്ഥാനാര്‍ഥികള്‍ ഉപേക്ഷിക്കുന്ന ഗതികേട് ജനം ഈ തെരഞ്ഞെടുപ്പില്‍ കണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിന്റെ രാജ്യത്തെ തന്നെ സമുന്നത നേതാവിന്റെ ചിത്രം അവഗണിച്ചതിന് പിന്നില്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പ് മനസിലാക്കി പരാജയഭീതിയിലാണ് ഇത്തരം തീരുമാനത്തിലെത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വോട്ടു ചേര്‍ക്കലടക്കം സംഘടനാ തലത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയപ്പോള്‍ സിപിഎമ്മും, എല്‍ഡിഎഫും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഷിയാസ് ആരോപിച്ചു. കൊച്ചി കോര്‍പറേഷനിലെ ഓരോ ഡിവിഷനിലും നൂറു മുതല്‍ ഇരുനൂറിലേറെ വോട്ടുകളാണ് അന്തിമ പട്ടികയില്‍ നിന്നും നീക്കം ചെയ്തതെന്നും, ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ പരക്കെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും, ഏജന്റുമാര്‍ക്കും എതിരെ പൊലീസും ഉദ്യോഗസ്ഥരും ചേര്‍ന്ന് നീക്കം നടന്നുവെന്നും, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടര്‍മാരെ കാണാനുള്ള അവസരം പോലും നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് പിടികൂടിയ പ്രതിക്കെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും, തോല്‍വി മുന്നില്‍ കണ്ട് സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്നും ഷിയാസ് പറഞ്ഞു. അധികാരത്തിന്റെ തണലില്‍ തെരഞ്ഞെടുപ്പ് ജയിക്കാമെന്ന വ്യാമോഹം വിലപ്പോകില്ലെന്നും, ജനകീയ കോടതി വിധിയെ മറികടക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google








