06:17am 13 November 2026
NEWS
പിണറായി സർക്കാർ സംസ്ഥാനത്തെ നാശത്തിന്റെ പടുക്കുഴിയിലേക്ക് നയിക്കുന്നു ബിജെപി
21/02/2026  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പിണറായി സർക്കാർ സംസ്ഥാനത്തെ നാശത്തിന്റെ പടുക്കുഴിയിലേക്ക് നയിക്കുന്നു ബിജെപി

കൊച്ചി- പിണറായി സർക്കാരിന്റെ കീഴിൽ സംസ്ഥാനം പ്രതിദിനം നാശത്തിന്റെ പടുകുഴിയിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനം രാത്രി 12 വരെ നീട്ടുവാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ ഭാരതീയ ജനത മഹിളാ മോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 1കച്ചേരിപ്പടിയിലുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം, വ്യവസായം, അങ്ങനെ എല്ലാ മേഖലകളെയും നശിപ്പിച്ച സർക്കാർ ഇപ്പോൾ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം വർധിപ്പിക്കാനുണു ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആരോഗ്യ മേഖലയിൽ വലിയ പ്രാധാന്യം ഉണ്ടായിരുന്ന സംസ്ഥാനം ഇന്ന് ദയനീയമായ അവസ്ഥയിലാണ്.

ശസ്ത്രക്രിയക്ക് വിധേയമാകുന്ന  രോഗിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ ഉപേക്ഷിക്കുന്ന അവസ്ഥയിൽ വരെ എത്തി നിൽക്കുന്നു നമ്മുടെ സർക്കാർ മെഡിക്കൽ കോളേജുകളിൽ.. അദ്ദേഹം കൂട്ടിച്ചേർത്തു.

മഹിളാ മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് റാണി ഷൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ, ജില്ലാ  സെക്രട്ടറിമാരായ ആർ. സജികുമാർ, ബിനു മോൻ, ബീന കുമാരി,മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ, ജില്ലാ ജന.സെക്രട്ടറിമാരായ സി.എം. മിനി, ശ്രീലക്ഷ്മി അരുൺ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ബിജെപി  മണ്ഡലം പ്രസിഡണ്ട് . അഡ്വ. മഞ്ജു ലഹിതൻ, മണ്ഡലം ജന. സെക്രട്ടറി ശശികുമാര മേനോൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സുനിത ഡിക്സൻ, കെ.ആർ. വിജയശ്രീ, നീതു സന്തോഷ്, സജീവൻ കരുമക്കാട്, ശ്രീകുമാർ, മഹിളാ മോർച്ച നേതാക്കളായ ശോണിമ നവീൻ, സുമ മധു, സുധ വിമോദ്, പ്രേമലത, രേഖാ സുധി, ജയ്മി സജീവൻ, രതി ബാബു, രാധിക ശ്യാം, ശ്രീജ സുനിൽ, മഞ്ജു, ഹേമലത, വിജയ പണിക്കർ എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img