04:57am 13 November 2026
NEWS
പിന്നോക്ക വിഭാഗത്തെ പിണറായി സർക്കാർ അവഗണിച്ചു.ബിജെപി
02/03/2026  07:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പിന്നോക്ക വിഭാഗത്തെ പിണറായി സർക്കാർ അവഗണിച്ചു.ബിജെപി
HIGHLIGHTS

പിന്നോക്ക വിഭാഗത്തെ പിണറായി സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഒ.ബി.സി മോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിന്നോക്ക വികസന കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : പിന്നോക്കക്കാരെ അവഗണിക്കുന്ന പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒബിസി മോർച്ച എറണാകുളം ജില്ലാ കമ്മിറ്റി പിന്നോക്ക വികസന കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 

ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ ടി ബൈജു ആദ്‌ധ്യക്ഷനായി.കച്ചേരിപ്പടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പിന്നോക്ക വികസന കോർപ്പറേഷന് മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന ധർണ്ണ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ എസ് ഷൈജു  ഉദ്ഘാടനം ചെയ്തു.

 പിന്നോക്ക വികസന കോർപ്പറേഷൻ വഴി കൊടുക്കുന്ന വായ്പകളും സഹായങ്ങളും പോലും യഥാർത്ഥ പിന്നോക്കാർക്ക് ലഭിക്കുന്നില്ല. പിന്നോക്ക ഹിന്ദുക്കളിലെ പിന്നോക്കകാരായവരെ ഉൾപ്പെടുത്തിയാണ് ഒഇസി ഉണ്ടാക്കിയട്ടുള്ളത്. ഒഇസി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ മാത്രമാണുള്ളത്. ഈ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പോലും നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. ജൂൺ മാസം സ്കൂൾ തുറക്കുമ്പോൾ നൽകേണ്ട തുച്ഛമായ സ്റ്റൈപ്പന്റ് അധ്യയനം തീർന്നാലും പിന്നോക്ക വിദ്യാർത്ഥികൾക്ക് കിട്ടുന്നില്ല. പിന്നോക്ക വികസന കോർപ്പറേഷൻ വഴി നൽകുന്ന സാമ്പത്തിക സഹായങ്ങൾ ന്യൂനപക്ഷങ്ങളിലെ പിന്നോക്കകാർക്ക് നൽകാൻ രണ്ടു മുന്നണികളും മത്സരിക്കുകയാണ്. വലിയ ജനവഞ്ചനയാണ് ഇവർ നടത്തുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം  വ്യക്തമാക്കി.

ഒ.ബി.സി  സംസ്ഥാന സെക്രട്ടറി ഭഗീഷ് പൂരാടൻ , ബിജെപി . ജില്ലാ ജന. സെക്രട്ടറി ശ്രീകുട്ടൻ തുണ്ടത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ വേലായുധൻ, ഒബിസി മോർച്ച നേതാക്കളായ വിമൽകുമാർ,സി എസ് സുനിൽകുമാർ വിഷ്ണു  പ്രവീൺ ,വി സന്തോഷ് എപി സുധീഷ്, ശ്രീജിത്ത്, അഡ്വക്കേറ്റ് രൂപേഷ്, ലതികാ ഭഗവത് തുടങ്ങിയവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img