05:22pm 09 November 2026
NEWS
പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കി - . കെ.വി.എസ്. ഹരിദാസ്
27/05/2025  03:26 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കി - . കെ.വി.എസ്. ഹരിദാസ്

 

കൊച്ചി - കഴിഞ്ഞ ഒൻപത് വർഷത്തെ ഭരണം കൊണ്ട് സംസ്ഥാനത്തെ കടക്കെണിയാലാക്കിയതാണ് പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ബി ജെ പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്  അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരായി എൻ.ഡി.എ  സംസ്ഥാന തലത്തിൽ നടത്തുന്ന " കേരളം വീണ പതിറ്റാണ്ട് "
എന്ന സമരപരിപാടിയുടെ ഭാഗമായി എൻ.ഡി.എ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 11 വർഷത്തിനിടയിൽ രാജ്യത്തുണ്ടായ വികസനത്തിന്റെയും പുരോഗതിയുടെയും ഭാഗമാകാതെ അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് പിണറായി സർക്കാർ സംസ്ഥാനത്തിന്റെ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു.
അധികാരത്തിന്റെ തണലിൽ സി പി എമ്മും നേതാക്കളും സാധാരണക്കാരനെ കൊള്ളയടിക്കുകയായിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി പി എമ്മിന്റെ തൃശ്ശൂർ ജില്ലയിലെ നേതാക്കളെല്ലാം പ്രതികളായി ഇ.ഡി.കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു.
തുടർഭരണം കട്ടുമുടിക്കാൻ മാത്രമാക്കിയിരിക്കുകയാണ് മാർക്സിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
ധർണ്ണയിൽ എൻ.ഡി.എ. ജില്ലാ കൺവീനറും ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു..
നാഷണലിസ്റ്റ് കോൺഗ്രസ്സ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യുസ്, ബി ഡി ജെ എസ് ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ തട്ടാരത്ത്, ബി ജെ പി ജില്ലാ ജന. സെ.ക്രട്ടറിമാരായ അഡ്വ. എസ്. സജി  ശ്രീക്കുട്ടൻ തുണ്ടത്തിൽ, ബിഡി ജെ എസ് ജില്ലാ സെക്രട്ടറി ഷാജി ഇരുമ്പനം, ബിഡി എം എസ് ജില്ലാ പ്രസിഡണ്ട് ബിന നന്ദകുമാർ, നാഷണലിസ്റ്റ് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ജോർജ് ഷൈൻ, ജില്ലാ സെക്രട്ടറി വി.എസ്. സനൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ധർണ്ണയ്ക്ക് ബിജെപി ഇൻഡസ്ടിയൽ സെൽ സംസ്ഥാന കൺവീനർ.എ. അനൂപ്, സംസ്ഥാന സമിതിയംഗങ്ങളായ വി.കെ. സുദേവൻ, സി.ജി, രാജഗോപാൽ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അഡ്വ. രമാദേവി തോട്ടുങ്കൽ, കെ.കെ. വേലായുധൻ, എൻ.എം രവി, ആർ. സജികുമാർ,ജില്ലാ സെക്രട്ടറിമാരായ ടി. പദ്മകുമാരി, ബീന കുമാരി, ഡോ. ജലജ ആചാര്യ,ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, നേതാക്കളായ നവീൻ ശിവൻ, അഡ്വ. സ്വരാജ്, അഡ്വ. വേദരാജ്, അഡ്വ. രൂപേഷ, വിനോദ് വർഗ്ഗീസ്, ബേബി കിരീടം, റാണി ഷൈൻ, ലതിക ഭഗത്ത്, രാമല ഹിതൻ, കെ.വിശ്വനാഥൻ, ഗോപു പരമശിവൻ, ബി ഡി ജെ എസ് നേതാക്കളായ അഡ്വ. ജെ.അശോകൻ, കെ.കെ. പീതാംബരൻ, പി.കെ. സുബ്രഹ്മണ്യൻ, വിജയൻ കണ്ണേമ്പിള്ളി, ഭുവനചന്ദ്രൻ, എം.എസ് മനോഹരൻ, അർജുൻ ഗോപിനാഥ്, ടി.വി. സുബ്രഹ്മണ്യൻ, മനോജ് മാടവന, നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് നേതാക്കളായ ബിജോയ് മുണ്ടാടൻ, എൻ. ബാഹുലേയൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img