09:47am 11 November 2026
NEWS
മനുഷ്യ ജീവന് ഒരു വിലയും പിണറായി സർക്കാർ നൽകുന്നില്ല:- എ എൻ രാധാകൃഷണൻ
07/07/2025  04:30 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 മനുഷ്യ ജീവന് ഒരു വിലയും പിണറായി സർക്കാർ നൽകുന്നില്ല:- എ എൻ രാധാകൃഷണൻ


കൊച്ചി:- സർക്കാർ ആശുപത്രികളിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് ബിജെപി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഡിഎംഒ ഓഫീസിലേക്ക്മാർച്ചും ധർണ്ണയും നടത്തി. എറണാകുളം ഡിടിപിസി പാർക്കിംഗിൽ നിന്നും തുടങ്ങിയ മാർച്ച് കോർപ്പറേഷന്റെ മുന്നിൽ വച്ച് പോലീസ് തടഞ്ഞു, തുടർന്ന് നടന്ന ധർണ്ണ ബിജെപി നാഷണൽ കൗൺസിൽ അംഗം എ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സർക്കാർമനുഷ്യ ജീവന് ഒരു വിലയും നൽകുന്നില്ല. അത് റോഡിലായാകും ആശുപത്രിയിലായാലും  സർക്കാർ സമീപനം ഒന്ന് തന്നെയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ഒരു വീട്ടമ്മ തകർന്നു വീണ കെട്ടിടത്തിൽ ജീവന് വേണ്ടി പിടയുമ്പോൾ കെട്ടിടത്തിൽ ആരുമില്ലായെന്നു ആരോഗ്യമന്ത്രി തന്നെ പ്രഖ്യാപിച്ചത്  രക്ഷപ്രവർത്തനം  വൈകുന്നതിന് കാരണമായിട്ടുണ്ട്.പൊളിച്ചു കളയാൻ തീരുമാനിച്ച കെട്ടിടത്തിലെ ശുചിമുറിയും, കൂട്ടിരുപ്പുകാർക്ക് ഇരിക്കാനുള്ള സ്ഥലങ്ങളും  ആരുടെ അനുമതിയോടെ യാണ് പ്രവർത്തിച്ചിരുന്നത്. കോട്ടയത്തിന്റെ ചുമതലയുള്ള മന്ത്രി ശ്രീ വാസവൻ മുൻപ്  ആ മണ്ഡലത്തിലെ എം എൽ എ ആയിരുന്നു. കഴിഞ്ഞ കാലങ്ങളിൽ നടന്ന റിവ്യൂ യോഗങ്ങളിൽ ജീർനാവസ്ഥയിലുള്ള കെട്ടിടത്തിന്റെ അവസ്ഥ മറച്ചു വച്ച മന്ത്രിയാണ് മെഡിക്കൽ കോളേജിൽ നടന്ന മരണത്തിന്റെ കാരണക്കാരൻ. കൊലപാതകത്തിനു  കേസ് എടുക്കുകയാണ് വേണ്ടത്. സർക്കാർ ആശുപത്രികളിൽ ഒരു സൗകര്യങ്ങളുമില്ലാതായിരിക്കുന്നു.രോഗമില്ലാത്തൊരാൾ ആശുപത്രി പരിസരത്ത് പോയാൽ രോഗാവസ്ഥയിലായിരിക്കും തിരിച്ചു പോരുന്നത്. കേന്ദ്ര സർക്കാർ നൽകിയ ഗ്രാന്റ് പോലും ശരിയായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിനാവുന്നില്ല. കേരളത്തിലെ ആരോഗ്യപരിപാലനത്തിൽ വിശ്വാസമില്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ വിദേശത്ത് ചികിത്സ തേടി പോവുന്നത്. ഇത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. വലിയ ജനവഞ്ചകരായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു അദ്ധ്യക്ഷനായി. സമരക്കാരെ തടയാൻ സ്ഥാപിച്ച ബാരിക്കേഡ് അക്കാരണമായി പോലീസുകാർ തള്ളിയതിനെ തുടർന്ന് നടന്ന സംഘർ സംഘർഷത്തിൽ ബിജെപി ജില്ലാ സെക്രട്ടറി ജലജ ആചാര്യ, പള്ളുരുത്തി മണ്ഡലം വൈസ് പ്രസിഡന്റ് ധനേഷ് കുമാർ എന്നിവർക്ക് പരിക്കേറ്റതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.സംസ്ഥാന വക്താക്കളായ കെ വി എസ് ഹരി ദാസ്, ടി പി സിന്ധു മോൾ, ജില്ലാ ജന. സെക്രട്ടറിമാരായ എസ് സജി, പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടതിൽ,ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന കൺവീനർ എ അനൂപ് കുമാർ, എ അതികയാൻ, യുമോർച്ച സംസ്ഥാന ജന. സെക്രട്ടറി ദിനിൽ ദിനേശ്, മേഖല സെക്രട്ടറി പി എൽ ബാബു,ജില്ലാ ഭാരവാഹികളായ ശിവകുമാർ കമ്മത്, കെ കെ വേലായുധൻ,പ്രെസ്റ്റി പ്രസന്നൻ, എൻ എം രവി, കെ എസ് സുരേഷ്,പത്മകുമാരി, ജലജ ആചാര്യ, സൗഷാ ലാലു, ബീന ടീച്ചർ, കെ ബിൻ മോൻ,എൻ എൽ ജയിംസ്, ഷാലി വിനയൻ, വി കെ സുദേവൻ,പത്മജ എസ് മേനോൻ, മണ്ഡലം പ്രസിഡന്റ്മാരായ ഷബിൻലാൽ, രഘുറാം ജെ പൈ, ശ്രീ അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു..

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img