02:29am 11 November 2026
NEWS
പിംപിൾസ് ഡേ
03/09/2025  10:59 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പിംപിൾസ് ഡേ

കൊച്ചി: മുഖക്കുരുവും അനുബന്ധ പ്രശ്നങ്ങളും മൂലം വിഷമിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് കൗമാരക്കാരിലും യുവാക്കളിലും  ആത്മവിശ്വാസം പടുത്തുയർത്തി ഫലപ്രദമായ പരിഹാരം മാർഗങ്ങൾ നിർദ്ദേശിച്ചു നൽകുന്ന
 പിംപിൾസ് ആക്നെ പോസിറ്റിവിറ്റി ഡേ ബോധവൽക്കരണ പരിപാടിക്കു ഹിമാലയ വെൽനസ് 
 തുടക്കം കുറിച്ചു.

ഇതിൻറെ ഭാഗമായി ചർമ്മ രോഗ വിദഗ്ധർ, കോസ്മറ്റോളജിസ്റ്റ്സ്, സൗന്ദര്യ ശാസ്ത്ര വിദഗ്ധർ, സെലിബ്രിറ്റികൾ, ഇൻഫ്ലുവൻ സേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ചർച്ചകളും ബോധവൽക്കരണ ക്ലാസുകളും  സംഘടിപ്പിക്കുകയും വേപ്പിന്റെ ലോകം (വേൾഡ് ഓഫ് നീം) എന്ന സംഭാഷണ പരമ്പരയ്ക്കും തുടക്കമിട്ടു. വേപ്പും അനുബന്ധ 
ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിലൂടെ മുഖക്കുരുവിന് ലളിതവും ഫലപ്രദവുമായ പരിഹാരവും ചർമ സംരക്ഷണത്തിനും പ്രയോചനമാകുമെന്നും ചടങ്ങിൽ പങ്കെടുത്ത ഹിമാലയ വെൽനസ് മേധാവികളായ രാജേഷ് കൃഷ്ണമൂർത്തി, രാഗിണി ഹരിഹരൻ, അഭിഷേക് ആഷാദ് എന്നിവർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 5 ൽ 4 യുവാക്കളും മുഖക്കുരുവും ബന്ധപ്പെട്ട ചർമ്മ പ്രശ്നങ്ങളും നേരിടുന്നുണ്ട്. വിവിധ സാമൂഹിക  സാഹചര്യങ്ങളിൽ ഇത്തരക്കാരിൽ ഇത് ആത്മവിശ്വാസം  കുറയുന്നതിന് കാരണമാകുന്നു. രാജ്യത്ത് 20 കോടിയിൽ പരം ചെറുപ്പക്കാർ മുഖക്കുരുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരുന്നുണ്ടെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img