
ഫ്രാൻസിൽ മുസ്‌ലിം പള്ളികൾക്ക് പുറത്ത് പന്നിയുടെ തല കണ്ടെത്തിയെന്ന് റിപ്പോർട്ട്. പാരീസിലാണ് മുസ്ലീം പള്ളികൾക്ക് സമീപത്ത് അജ്ഞാതർ പന്നിത്തലകൾ സ്ഥാപിച്ചത്. പാരിസിലെ നാല് പള്ളികളിലും ഉൾപ്രദേശങ്ങളിലെ അഞ്ച് പള്ളികളിലും പന്നിതല കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. മുസ്‌ലിം മത വിശ്വാസ പ്രകാരം പന്നികളെ അശുദ്ധമായാണ് കണക്കാക്കുന്നത്. മുസ്ലീങ്ങളെ അധിക്ഷേപിക്കാൻ ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തിയെന്നാണ് അധികൃതർ പറയുന്നത്.
ചൊവ്വാഴ്ച പാരീസ് മേഖലയിലെ നിരവധി പള്ളികൾക്ക് പുറത്ത് കുറഞ്ഞത് ഒമ്പത് പന്നികളുടെ തലകൾ കണ്ടെത്തിയതായി നഗരത്തിലെ പൊലീസ് മേധാവി ലോറന്റ് നുനെസ് പറഞ്ഞു. വർദ്ധിച്ചുവരുന്ന മുസ്ലീം വിരുദ്ധ വിദ്വേഷത്തെക്കുറിച്ച് ആശങ്ക ഉണർത്തുന്ന സംഭവമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "ചില പള്ളികൾക്ക് മുന്നിൽ പന്നികളുടെ തലകൾ ഉപേക്ഷിച്ചിട്ടുണ്ട്. പാരീസിൽ നാലെണ്ണവും ഉൾപ്രദേശങ്ങളിൽ അഞ്ചെണ്ണവും," ലോറന്റ് നുനെസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ പന്നിത്തലകൾ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വംശീയമോ മതപരമോ ആയ വിവേചനം മൂലം വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പ്രവൃത്തികൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതായി നുനെസ് പറഞ്ഞു. ഈ പ്രവൃത്തികളെ "നികൃഷ്ടം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇസ്ലാമിൽ പന്നിയിറച്ചി കഴിക്കുന്നത് ഹറാമായി കണക്കാക്കപ്പെടുന്നു. പന്നി മാംസം അശുദ്ധമാണെന്നും ഇസ്ലാം മതവിശ്വാസികൾ വിശ്വസിക്കുന്നു.
പല പന്നി തലകളിലും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ കുടുംബപ്പേര് നീല മഷിയിൽ എഴുതിയിട്ടുണ്ടെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് എഎഫ്‌പിയോട് പറഞ്ഞു. കണ്ടെത്തിയ പന്നിയുടെ തലയിൽ അഞ്ചെണ്ണത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ പേര് എഴുതിയിട്ടുണ്ട്. നീല നിറത്തിലാണ് മാക്രോണിന്റെ പേര് പന്നിത്തലയിൽ എഴുതിയിരിക്കുന്നത്. മാക്രോണിന്റെ പലസ്തീൻ അനുകൂല നിലപാടും മുസ്‌ലിം ജനത അദ്ദേഹത്തിന് നല്‍കുന്ന പിന്തുണയിലുള്ള അമർഷവുമായേക്കാം ഇതിന് പിന്നിലെന്നാണ് സൂചന.
വിദ്വേഷം വളർത്തുന്ന തരത്തിലുള്ള പ്രവൃത്തികളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പാരിസ് പൊലീസ് മേധാവി ലോറന്റ് ന്യൂനെസ് പറഞ്ഞു. 'നിന്ദ്യമായ' പ്രവർത്തി എന്നാണ് അദ്ദേഹം ഇക്കാര്യത്തെ വിളിച്ചത്. വിഷയത്തിൽ അതീവ ജാഗ്രത പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ മുസ്‌ലിം സമൂഹമുള്ളത് ഫ്രാൻസിലാണ്. ഇസ്രായേലിനും അമേരിക്കയ്ക്കും പുറത്തുള്ള ഏറ്റവും വലിയ ജൂത ജനസംഖ്യയും ഫ്രാൻസിലാണ്.
അതേസമയം സംഭവത്തെ ഫ്രാൻസിലെ രാഷ്ട്രീയ സാമുദായിക നേതാക്കൾ അപലപിച്ചു. സംഭവത്തിന് ശേഷം മുസ്‌ലിം സമുദായ പ്രതിനിധികളുമായി മാക്രോൺ കൂടിക്കാഴ്ച നടത്തുകയും പിന്തുണ അറിയിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വംശീയമായ ഇത്തരം വിദ്വേഷ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പാരിസ് മേയർ ആനി ഹിഡാൽഗോ പറഞ്ഞു. 2024ൽ പിരിസിലെ വടക്കൻ മേഖലയിൽ മുസ്‌ലിം അസോസിയേഷൻ കെട്ടിടത്തിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ പന്നിയുടെ തല കണ്ടെത്തിയിരുന്നു.











