01:57am 12 November 2026
NEWS
ലുസൈൽ സർക്യൂട്ടിൽ പുതിയ ട്രാക്ക് റെക്കോർഡുമായി പിയാസ്ത്രി മുന്നിൽ
01/12/2025  10:23 AM IST
nila
ലുസൈൽ സർക്യൂട്ടിൽ പുതിയ ട്രാക്ക് റെക്കോർഡുമായി പിയാസ്ത്രി മുന്നിൽ

 

ദോഹ:ഖത്തറിൽ മികച്ച വാരാന്ത്യം തുടരുന്ന ഓസ്‌റ്റർ പിയാസ്ത്രി, സ്പ്രിന്റ് റെയ്‌സ് ജയിച്ചതിന് മണിക്കൂറുകൾക്കകത്ത് ഞായറാഴ്ചത്തെ ഗ്രാൻഡ് പ്രിക്സിനായി പോൾ പൊസിഷനും നേടി. 1:19.387 എന്ന സമയം ലുസൈൽ സർക്യൂട്ടിൽ മൂന്നാമത്തെ ട്രാക്ക് റെക്കോർഡായും മാറി. മക്‌ലാരൻ കൂട്ടാളിയായ ലാൻഡോ നൊറിസ് രണ്ടാം സ്ഥാനവും റെഡ് ബുൾ ഡ്രൈവർ മാക്സ് വെർസ്റ്റാപ്പൻ മൂന്നാം സ്ഥാനവും നേടി.
ഓവർടേക്കിംഗ് വളരെ ബുദ്ധിമുട്ടുള്ള ലുസൈലിൽ പോൾ പൊസിഷൻ നിർണായകമാണ്. പോയിന്റ് വ്യത്യാസത്തിൽ നൊറിസ് പിയാസ്ത്രിയേക്കാൾ 22 പോയിന്റും വെർസ്റ്റാപ്പനേക്കാൾ 25 പോയിന്റും മുന്നിലാണ്. ശേഷിക്കുന്ന രണ്ട് റേസുകളിൽ 50 പോയിന്റ് ഇപ്പോഴും ലഭ്യമാണെങ്കിലും, ഞായറാഴ്ച നൊറിസ് ജയിച്ചാൽ കിരീടം ഉറപ്പാക്കാം.
സ്പ്രിന്റിലും ക്വാളിഫൈയിംഗിലും പിയാസ്ത്രി എല്ലാ സെഷനുകളിലും വാഴി. മറുവശത്ത്, ഫെറാരിയും ലൂയിസ് ഹാമിൽട്ടനും നിരാശയിൽ — ലെക്ലെർക്ക് 10-ാം സ്ഥാനത്തും ഹാമിൽട്ടൻ 18-ാം സ്ഥാനത്തുമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img