കൊച്ചി: ആരോഗ്യരംഗത്ത് ഫിസിഷ്യൻ അസോസിയേറ്റ്സിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്നൊരു കാലഘട്ടമാണിതെന്ന് സൊസൈറ്റി ഒഫ് ഫിസിഷ്യൻ അസോസിയേറ്റ്സ് സംഘടിപ്പിച്ച ഫിസിഷ്യൻ അസോസിയേറ്റ്സ് വാരാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം അസി. കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു. പന്ത്രണ്ടാം വയസിൽ സംഭവിച്ച അപകടത്തിൽ തന്റെ ഒരു കൈ നഷ്ടമായപ്പോൾ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നൽകിയ പിന്തുണ മറക്കാനാവില്ല. പുതിയകാലത്തെ ചികിത്സയിൽ സ്നേഹസ്പർശമായി ഫിസിഷ്യൻ അസോസിയേറ്റുമാർക്ക് മാറാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.സൊസൈറ്റി പ്രസിഡന്റ് എബിൻ എബ്രഹാം
അദ്ധ്യക്ഷത വഹിച്ചു. അംഗത്വ പോർട്ടലിൻ്റെ ഉദ്ഘാടനം സി.ശ്രീകല ചെയ്തു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ ഡോ. സജി കുരുട്ടുകുളം സെബി ജോസഫ്,
അമൃത സ്കൂൾ ഒഫ് മെഡിസിനിലെ പി എ വിദ്യാർത്ഥിനി ഗായത്രി ദേവി എന്നിവരെ വിവിധ അവാർഡുകൾ നൽകി ആദരിച്ചു.രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സണ്ണി പി.ഓരത്തേൽ, ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ സർവീസസ് മേധാവി ഡോ. ദിലീപ് പണിക്കർ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സജി കുരുട്ടുകുളം, അപ്പോളോ അഡ്ലക്സ് സി.ഇ.ഒ ഡോ. ആബേൽ ജോർജ്, നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആന്റ് ഹെൽത്ത്കെയർ പ്രൊഫഷൻസ് അംഗം വി.ജി. പ്രസാദ്,സൊസൈറ്റി സെക്രട്ടറി ദീപക് നാരായൻ എന്നിവർ പ്രസംഗിച്ചു.

ഫിസിഷൻസ് അസോസിയേറ്റ്സ് വാരാചരണത്തിൽ അവാഡ് ജേതാക്കളായ ഡോ സജി കുരുട്ടുകുളവും സെബി ജോസഫും
എറണാകുളം അസി കളക്ടർ പാർവതി ഗോപകുമാർ നോട് ഒപ്പം.
എസ് പി എ പ്രസിഡന്റ് എബിൻ എബ്രഹാം, നാഷണൽ കമ്മീഷൻ മെമ്പർ പ്രസാദ് വി ജി, ഡോ സണ്ണി ഒരാത്തേൽ,
ഡോ അതുൽ ജോസഫ് എന്നിവർ സമീപം
കൊച്ചി: ആരോഗ്യരംഗത്ത് ഫിസിഷ്യൻ അസോസിയേറ്റ്സിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്നൊരു കാലഘട്ടമാണിതെന്ന്
സൊസൈറ്റി ഒഫ് ഫിസിഷ്യൻ അസോസിയേറ്റ്സ് സംഘടിപ്പിച്ച ഫിസിഷ്യൻ അസോസിയേറ്റ്സ് വാരാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് എറണാകുളം അസി. കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു.
പന്ത്രണ്ടാം വയസിൽ സംഭവിച്ച അപകടത്തിൽ തന്റെ ഒരു കൈ നഷ്ടമായപ്പോൾ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും നൽകിയ പിന്തുണ മറക്കാനാവില്ല. പുതിയകാലത്തെ ചികിത്സയിൽ സ്നേഹസ്പർശമായി ഫിസിഷ്യൻ അസോസിയേറ്റുമാർക്ക് മാറാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
സൊസൈറ്റി പ്രസിഡന്റ് എബിൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അംഗത്വ പോർട്ടലിൻ്റെ ഉദ്ഘാടനം സി.ശ്രീകല ചെയ്തു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കാർഡിയോളജി വിഭാഗത്തിലെ ഡോ. സജി കുരുട്ടുകുളം സെബി ജോസഫ്, അമൃത സ്കൂൾ ഒഫ് മെഡിസിനിലെ പി എ വിദ്യാർത്ഥിനി ഗായത്രി ദേവി എന്നിവരെ വിവിധ അവാർഡുകൾ നൽകി ആദരിച്ചു.
രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സണ്ണി പി.ഓരത്തേൽ, ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ സർവീസസ് മേധാവി ഡോ. ദിലീപ് പണിക്കർ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സജി കുരുട്ടുകുളം, അപ്പോളോ അഡ്ലക്സ് സി.ഇ.ഒ ഡോ. ആബേൽ ജോർജ്, നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആന്റ് ഹെൽത്ത്കെയർ പ്രൊഫഷൻസ് അംഗം വി.ജി. പ്രസാദ്,സൊസൈറ്റി സെക്രട്ടറി ദീപക് നാരായൻ എന്നിവർ പ്രസംഗിച്ചു.








