
ഫോട്ടോപാര്‍ക്ക് ഡിജിറ്റല്‍ പ്രസ് ഉടമ ലൂയിസ് ഫ്രാന്‍സിസും രോഹിത് ലൂയിസും ചേര്‍ന്ന് വൈസ് പ്രസിഡന്റ് ഈസ്റ്റ് ഡോ. ശരത്ചന്ദ്രയില്‍ നിന്നും പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങുന്നു. വൈസ് പ്രസിഡന്റ് സൗത്ത് മുജീബ് അഹമ്മദ്, മദ്രാസ് പ്രിന്റേഴ്‌സ് ആന്റ് ലിതോഗ്രാഫ് അസോസിയേഷന്‍ പ്രസിഡന്റ് ജോളി പീറ്റര്‍ എന്നിവര്‍ സമീപം
കൊച്ചി: ഡിജിറ്റല്‍ പ്രിന്റിംഗ് രംഗത്ത് ശ്രദ്ധേയ നേട്ടവുമായി ഫോട്ടോപാര്‍ക്ക് ഡിജിറ്റല്‍ പ്രസും അതിന്റെ നേതൃത്വം വഹിക്കുന്ന ലൂയിസ് ഫ്രാന്‍സിസും അന്തര്‍ദേശീയ- ദേശീയ തലത്തില്‍ ആറ് പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായി. സമീപകാലത്ത് നടന്ന നാഷണല്‍ അവാര്‍ഡ്‌സ് ഫോര്‍ എക്‌സലന്‍സ് ഇന്‍ പ്രിന്റിംഗ് (എന്‍ എ ഇ പി), ഗ്ലോബല്‍ പ്രിന്റ് എക്‌സലന്‍സ് അവാര്‍ഡ്‌സ് (ജി പി ഇ എ) തുടങ്ങിയവയിലാണ് ഫോട്ടോപാര്‍ക്ക് ആറു പുരസ്‌കാരങ്ങള്‍ നേടിയത്.
ഫോട്ടോ ബുക്‌സ്, ബ്രോഷറുകള്‍, ബുക്ക്‌ലെറ്റുകള്‍, കാറ്റലോഗുകള്‍, ലേബലുകള്‍, ഡിജിറ്റല്‍ പ്രിന്റിംഗില്‍ (എന്‍ എ ഇ പി) മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും ഡിജിറ്റല്‍ പ്രിന്റിംഗില്‍ (ജി പി ഇ എ) രണ്ട് സ്വര്‍ണവുമാണ് പുരസ്‌കാരങ്ങള്‍ നേടിയത്. കൂടാതെ റിജിഡ് ബോക്‌സുകള്‍ വിഭാഗത്തില്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കി.
പുരസ്‌ക്കാരങ്ങള്‍ ഫോട്ടോപാര്‍ക്ക് ഡിജിറ്റല്‍ പ്രസ് ഉടമ ലൂയിസ് ഫ്രാന്‍സിസും രോഹിത് ലൂയിസും ചേര്‍ന്ന് വൈസ് പ്രസിഡന്റ് ഈസ്റ്റ് ഡോ. ശരത്ചന്ദ്രയില്‍ നിന്നും ഏറ്റുവാങ്ങി.
Photo Courtesy - Google










