
ദോഹ: പ്രാഥമികാരോഗ്യ രംഗത്തെ പുതിയ മുന്നേറ്റങ്ങളും സാങ്കേതിക നവീകരണങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ആറാമത് ഇന്റർനാഷണൽ പ്രൈമറി ഹെൽത്ത് കെയർ കോൺഫറൻസ് (IPHCC) ദോഹ റിറ്റ്‌സ് കാർൽട്ടണിൽ ആരംഭിച്ചു. മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ഉദ്ഘാടനം നിർവഹിച്ചു.
PHCC സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,000-ത്തിലധികം വിദഗ്‌ധർ, ഡോക്ടർമാർ, ഗവേഷകർ, നയനിർമ്മാതാക്കൾ എന്നിവർ പങ്കെടുക്കുന്നു.
PHCC മാനേജിംഗ് ഡയറക്ടർ ഡോ. മര്യം അബ്ദുൽ മാലിക്, ഖത്തറിന്റെ പ്രാഥമികാരോഗ്യ സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നതായി വ്യക്തമാക്കി. ആരോഗ്യകേന്ദ്രങ്ങളിലെ സന്ദർശകരുടെ സംതൃപ്തി 80% കവിഞ്ഞുവെന്നതും അവർ പറഞ്ഞു.
പ്രൊഫ്. ലോഡ് അറ ഡാര്‍സി, ഖത്തറിന്റെ ആരോഗ്യരംഗ നേട്ടങ്ങൾ പ്രശംസിച്ച് പ്രാഥമികാരോഗ്യ സംവിധാനം ഒരു രാജ്യത്തിന്റെ ആരോഗ്യത്തിന്റെ അടിത്തറയാണെന്ന് ചൂണ്ടിക്കാട്ടി.
സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും പുതിയ ഹെൽത്ത്‌കെയർ ഉപകരണങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന വൻ എക്സിബിഷനും ഉദ്ഘാടനം ചെയ്തു. പാനൽ ചര്‍ച്ചകളും വർക്ക്‌ഷോപ്പുകളും ഗവേഷണ അവതരണങ്ങളും വഴിയാണ് ഏറ്റവും പുതിയ പഠനങ്ങളും ആശയങ്ങളും ഇവിടെ പങ്കുവെക്കുന്നത്.










