08:03pm 28 August 2026
NEWS
കുട്ടികളുടെ ആരോഗ്യത്തിനായി പി.എച്ച്.സി.സിയുടെ 'ബാക്ക്-ടു-സ്കൂൾ' ക്യാമ്പയിൻ ഞായറാഴ്ച മുതൽ
27/08/2026  03:54 PM IST
കുട്ടികളുടെ ആരോഗ്യത്തിനായി പി.എച്ച്.സി.സിയുടെ ബാക്ക്-ടു-സ്കൂൾ ക്യാമ്പയിൻ ഞായറാഴ്ച മുതൽ

​ദോഹ: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) 'ബാക്ക്-ടു-സ്കൂൾ' ക്യാമ്പയിന് തുടക്കം കുറിക്കുന്നു. 'ആരോഗ്യമുള്ള ശരീരങ്ങൾ കരുത്തുറ്റ രാജ്യങ്ങളെ കെട്ടിപ്പടുക്കുന്നു' എന്ന സന്ദേശവുമായി ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 10 വരെ ഖത്തറിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലുമാണ് ബോധവൽക്കരണം നടക്കുക.
​കൃത്യമായ ഉറക്കം, ഗാഡ്‌ജറ്റുകളുടെ ഉപയോഗം കുറയ്ക്കൽ, ആവശ്യത്തിന് വെള്ളം കുടിക്കൽ, പോഷകാഹാരം, വ്യായാമം, മാനസികാരോഗ്യം എന്നിവയ്ക്ക് ക്യാമ്പയിൻ മുൻഗണന നൽകുന്നു. കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾ, അധ്യാപകർ, നഴ്‌സിംഗ് ജീവനക്കാർ എന്നിവരെയും ഈ പദ്ധതിയിൽ പങ്കാളികളാക്കും.
​ശീലങ്ങൾ ദിവസേന നിരീക്ഷിക്കാനുള്ള ട്രാക്കിംഗ് കാർഡുകൾ, സ്വയം വിലയിരുത്തൽ മാർഗങ്ങൾ, വർക്ക്‌ഷോപ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. കൂടാതെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി മത്സരങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടക്കുമെന്ന് സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം മാനേജർ ഡോ. ലൈല അബ്ദുല്ല അൽദഹ്നൈം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img