12:37pm 17 August 2026
NEWS
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു; സംയോജിത പുനരുദ്ധാരണ പദ്ധതിയുമായി പി.എച്ച്.സി.സി
17/08/2026  11:02 AM IST
nila
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു; സംയോജിത പുനരുദ്ധാരണ പദ്ധതിയുമായി പി.എച്ച്.സി.സി

 

 

​ദോഹ: രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സാ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുതിയ സംയോജിത പുനരുദ്ധാരണ പദ്ധതിക്ക് പ്രാഥമിക ആരോഗ്യ സംരക്ഷണ കോർപ്പറേഷൻ (PHCC) തുടക്കം കുറിച്ചു. ധന മന്ത്രാലയത്തിന്റെ ഏകീകൃത സർക്കാർ സംഭരണ പോർട്ടൽ (Unified State Procurement Website) വഴിയാണ് ഇതുസംബന്ധിച്ച പുതിയ ടെൻഡർ പുറപ്പെടുവിച്ചത്.
​വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഘടനാപരമായ നവീകരണവും രൂപകൽപ്പനയും ലക്ഷ്യമിടുന്ന പദ്ധതിയുടെ PHCC/TAC/65/2026 എന്ന 
ടെൻഡർ നമ്പറിലൂടെ 
വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെ നവീകരണം, സുരക്ഷിതമായ കുടിവെള്ള ലഭ്യത, ശുചിത്വ-മലിനജല സംസ്‌കരണ സംവിധാനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങളും റോഡുകളും നവീകരിക്കൽ എന്നിവ  ഉൾപ്പെടുന്നു.കരാർ കാലാവധി 12 മാസമാണ്. കരാർ ഒപ്പിട്ട് 30 ദിവസത്തിനുള്ളിൽ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കും. തുടർന്ന് 13 മാസത്തെ പരിപാലന കാലാവധിയും ഉറപ്പുനൽകുന്നു.ടെൻഡറിനായി 10 ശതമാനം ഫൈനൽ ഇൻഷുറൻസ് നിശ്ചയിച്ചിട്ടുണ്ട്. ഇൻവോയ്‌സ് അടിസ്ഥാനത്തിലായിരിക്കും തുക കൈമാറുക.
​പൊതുജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷിതവും ശുചിത്വപൂർണ്ണവുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക, രോഗീസൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുക, ആരോഗ്യ മേഖലയോടുള്ള പൊതുജനവിശ്വാസം വർധിപ്പിക്കുക എന്നിവയാണ് ഈ സമഗ്ര പദ്ധതിയിലൂടെ പി.എച്ച്.സി.സി ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img