
ദോഹ: രോഗികൾക്ക് ആരോഗ്യസേവനങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതിനായി ആരോഗ്യകേന്ദ്രങ്ങളിലെ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനുള്ള മൂന്ന് മാർഗങ്ങൾ നിലവിലുണ്ടെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അറിയിച്ചു.We Care For You ആപ്പിലൂടെ സ്വയംസേവന അപ്പോയിന്റ്മെന്റുകൾക്കായി അപേക്ഷിക്കാം. ആപ്പിലൂടെ ലഭിക്കുന്ന എല്ലാ അപേക്ഷകളും 107 കോൾ സെന്ററിലേക്ക് കൈമാറപ്പെടും. ശേഷം 24–48 മണിക്കൂറിനുള്ളിൽ കോൾ സെന്റർ ബന്ധപ്പെടുകയും ബുക്കിംഗ് പൂർത്തിയാക്കുകയും ചെയ്യും.
107-ൽ വിളിച്ച് സ്വയംസേവന അപ്പോയിന്റ്മെന്റുകൾക്കും റഫറലോടെയുള്ള അപ്പോയിന്റ്മെന്റുകൾക്കും ബുക്ക് ചെയ്യാം
ആരോഗ്യകേന്ദ്രത്തിലെ റിസപ്ഷൻ സ്റ്റാഫ്, സ്വയംസേവനമോ റഫറലോടെയോ, എല്ലാ അപ്പോയിന്റ്മെന്റുകളും നിലവിലുള്ള നയങ്ങളും ചട്ടങ്ങളും അനുസരിച്ച് ബുക്ക്ചെയ്യും.എന്നിമൂന്നുസംവിധാനങ്ങളിലൂടെയാണ്ആരോഗ്യസേവനത്തിലെആക്സസ്മെച്ചപ്പെടുത്തിയിരിക്കുന്നത്










