
ദോഹ: 2027-ലെ ഹജ്ജ് തീർത്ഥാടനത്തിന് പോകുവാൻ ആഗ്രഹിക്കുന്നവർക്കായുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്ന സേവനം പ്രാഥമിക ആരോഗ്യ പരിപാലന കോർപ്പറേഷൻ (PHCC) ആരംഭിച്ചു. എൻഡോവ്മെന്റ് ഇസ്ലാമിക കാര്യ മന്ത്രാലയം, മന്ത്രാലയത്തിന്റെ ആരോഗ്യ പ്രോട്ടോക്കോളുകൾ എന്നിവയ്ക്ക് വിധേയമായിട്ടാണ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്.
തീർത്ഥാടകർക്ക് ആവശ്യമായ വൈദ്യസഹായങ്ങളു ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് PHCC ഈ സേവനം ലഭ്യമാക്കുന്നത്.PHCC-ക്ക് കീഴിലുള്ള എല്ലാ ഫാമിലി മെഡിസിൻ ക്ലിനിക്കുകളിലും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ നേരിട്ടെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റാം.പേപ്പർ രൂപത്തിലും ഡിജിറ്റൽ (ഇലക്ട്രോണിക്) രൂപത്തിലും സർട്ടിഫിക്കറ്റുകൾ ലഭ്യമാണ്.ഖത്തരി പൗരന്മാർക്കും സാധുവായ ഹെൽത്ത് കാർഡുള്ള പ്രവാസികൾക്കും ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. ഹെൽത്ത് കാർഡോ ഐഡിയോ കാർഡോ കാർഡുകളോ കാലഹരണപ്പെട്ട (Expired) പ്രവാസികളിൽ നിന്ന് 30 ഖത്തർ റിയാൽ ഫീസ് ഈടാക്കും.ഖത്തരി പൗരന്മാർക്ക്:
കുറഞ്ഞത് 18 വയസ്സ് പൂർത്തിയായിരിക്കണം
സൗദി അറേബ്യ വ്യക്തമാക്കിയ ഗുരുതരമായ രോഗങ്ങൾ ഇല്ലാത്തവരായിരിക്കണം.
പ്രധാന അപേക്ഷകന് പുറമെ 3 പേരെക്കൂടി (Companions) അപേക്ഷയിൽ ഉൾപ്പെടുത്താം (ഒന്നാം ഘട്ട ബന്ധുക്കളായ സ്വദേശികളല്ലാത്തവരെയും ഉൾപ്പെടുത്താം).
പ്രധാന അപേക്ഷകൻ പിന്മാറിയാൽ അപേക്ഷ പൂർണ്ണമായും റദ്ദാക്കപ്പെടും.
പ്രവാസികൾക്ക് (Non-Qataris):
കുറഞ്ഞത് 45 വയസ്സ് പൂർത്തിയായിരിക്കണം
ഖത്തറിൽ കുറഞ്ഞത് 15 വർഷത്തെ താമസപരിചയം ഉണ്ടായിരിക്കണം.
മുമ്പ് ഹജ്ജ് നിർവ്വഹിക്കാത്തവരായിരിക്കണം.
പ്രധാന അപേക്ഷകന് പുറമെ ഒരാളെക്കൂടി ഉൾപ്പെടുത്താം.
സൗദി നിർദ്ദേശിച്ച രോഗങ്ങൾ ഇല്ലാത്തവരായിരിക്കണം.
ഹജ്ജ് തീർത്ഥാടനത്തിന് തയ്യാറെടുക്കുന്നവർ കൃത്യസമയത്ത് തന്നെ ആവശ്യമായ വൈദ്യപരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് PHCC അഭ്യർത്ഥിച്ചു.










