
ദോഹ: ഹൃദയ, രക്തധമനി സംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്കായി 4 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ (PHCC) സമഗ്രമായ 'കമ്മ്യൂണിറ്റി കാർഡിയാക് സർവീസ്' (Community Cardiac Service) ലഭ്യമാക്കുന്നതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ അറിയിച്ചു. അടിയന്തര വൈദ്യസഹായം ആവശ്യമില്ലാത്തതും എന്നാൽ ആശുപത്രി വിട്ടശേഷം കൃത്യമായ നിരീക്ഷണവും തുടർച്ചയായ പരിചരണവും ആവശ്യമായതുമായ രോഗികൾക്കാണ് ഈ സേവനം കൂടുതൽ പ്രയോജനപ്പെടുന്നത്.
ലബീബ് ഹെൽത്ത് സെന്റർ (വടക്കൻ മേഖല)
റൗദത്ത് അൽ ഖെയിൽ ഹെൽത്ത് സെന്റർ (മധ്യ മേഖല)
അൽ വജ്ബ ഹെൽത്ത് സെന്റർ
അൽ മഷാഫ് ഹെൽത്ത് സെന്റർ (റീജിയണൽ സ്പെഷ്യലൈസ്ഡ് സെന്റർ) എന്നിനാലു ഹെൽത്ത് സെന്ററുകളിലാണ് സേവനം ലഭ്യമാകുക.
സേവനം ലഭ്യമാക്കുന്ന വിധം:
മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത രോഗികൾക്കാണ് ഈ സേവനം ലഭ്യമാകുക. ഹമദ് ഹോസ്പിറ്റൽ കാർഡിയാക് ക്ലിനിക്കുകളിൽ നിന്നോ അല്ലെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഫാമിലി ഫിസിഷ്യന്മാരിൽ നിന്നോ റഫർ ചെയ്യുന്ന രോഗികൾക്ക് ഈ കേന്ദ്രങ്ങളിലൂടെ കൃത്യമായ ചികിത്സയും തുടർന്നുള്ള പരിശോധനകളും ഉറപ്പാക്കാവുന്നതാണ്.










