12:53pm 01 November 2026
NEWS
ഹൃദ്‌രോഗികൾക്ക് ആശ്വാസമായി പി.എച്ച്.സി.സി: 4 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സമഗ്ര ചികിത്സാ സേവനം
01/11/2026  10:39 AM IST
nila
ഹൃദ്‌രോഗികൾക്ക് ആശ്വാസമായി പി.എച്ച്.സി.സി: 4 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സമഗ്ര ചികിത്സാ സേവനം

 

​ദോഹ: ഹൃദയ, രക്തധമനി സംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികൾക്കായി 4 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ (PHCC) സമഗ്രമായ 'കമ്മ്യൂണിറ്റി കാർഡിയാക് സർവീസ്' (Community Cardiac Service) ലഭ്യമാക്കുന്നതായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ അറിയിച്ചു. അടിയന്തര വൈദ്യസഹായം ആവശ്യമില്ലാത്തതും എന്നാൽ ആശുപത്രി വിട്ടശേഷം കൃത്യമായ നിരീക്ഷണവും തുടർച്ചയായ പരിചരണവും ആവശ്യമായതുമായ രോഗികൾക്കാണ് ഈ സേവനം കൂടുതൽ പ്രയോജനപ്പെടുന്നത്.
ലബീബ് ഹെൽത്ത് സെന്റർ (വടക്കൻ മേഖല)  
​റൗദത്ത് അൽ ഖെയിൽ ഹെൽത്ത് സെന്റർ (മധ്യ മേഖല)  
​അൽ വജ്ബ ഹെൽത്ത് സെന്റർ  
​അൽ മഷാഫ് ഹെൽത്ത് സെന്റർ (റീജിയണൽ സ്പെഷ്യലൈസ്ഡ് സെന്റർ)  എന്നിനാലു ഹെൽത്ത്‌ സെന്ററുകളിലാണ് സേവനം ലഭ്യമാകുക.
​സേവനം ലഭ്യമാക്കുന്ന വിധം:
മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത രോഗികൾക്കാണ് ഈ സേവനം ലഭ്യമാകുക. ഹമദ് ഹോസ്പിറ്റൽ കാർഡിയാക് ക്ലിനിക്കുകളിൽ നിന്നോ അല്ലെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഫാമിലി ഫിസിഷ്യന്മാരിൽ നിന്നോ റഫർ ചെയ്യുന്ന രോഗികൾക്ക് ഈ കേന്ദ്രങ്ങളിലൂടെ കൃത്യമായ ചികിത്സയും തുടർന്നുള്ള പരിശോധനകളും ഉറപ്പാക്കാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img