NEWS
കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്
28/01/2026 12:12 PM IST
nila

കൊച്ചി: സംസ്ഥാനവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഇരുപതോളം കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവ ഉൾപ്പെടെയുള്ള ജില്ലകളിലാണ് എൻഐഎ സംഘം എത്തിയത്.
പാലക്കാട് ശ്രീനിവാസൻ വധക്കേസ് ഉൾപ്പെടെ എൻഐഎ അന്വേഷിക്കുന്ന കേസുകളുടെ ഭാഗമായാണ് നടപടി. ഈ കേസുകളിലെ ചില പ്രതികൾ ഒളിവിലാണെന്നും, അവർ ചില കേന്ദ്രങ്ങളിൽ ഉണ്ടെന്ന സൂചന ലഭിച്ചതോടെയാണ് റെയ്ഡ് നടത്തിയതെന്നുമാണ് റിപ്പോർട്ട്.
പിഎഫ്ഐയുടെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമാണ് പരിശോധന പുരോഗമിക്കുന്നത്. എൻഐഎയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളാണ് റെയ്ഡ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷണ പുരോഗതിക്ക് അനുസരിച്ച് പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











