07:16am 13 November 2026
NEWS
കമൽഹാസൻ ചിത്രം 'തഗ് ലൈഫി'ന് കർണാടകയിൽ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി; വെള്ളിയാഴ്ച പരിഗണിക്കും
09/06/2025  01:48 PM IST
സുരേഷ് വണ്ടന്നൂർ
കമൽഹാസൻ ചിത്രം തഗ് ലൈഫിന് കർണാടകയിൽ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി; വെള്ളിയാഴ്ച പരിഗണിക്കും

ചലച്ചിത്രതാരം കമൽഹാസനും സംവിധായകൻ മണിരത്നവും ഒന്നിക്കുന്ന പുതിയ ചിത്രം 'തഗ് ലൈഫി'ന് കർണാടകയിൽ നേരിട്ട അനധികൃത വിലക്കിനെതിരെ സുപ്രീം കോടതിയിൽ ഹർജി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) അംഗീകരിച്ചിട്ടും ചില സാമൂഹിക വിഭാഗങ്ങൾ സിനിമയുടെ പ്രദർശനം തടയുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. തിയേറ്ററുകൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് എം. മഹേഷ് റെഡ്ഡി എന്നയാളാണ് പൊതുതാൽപര്യ ഹർജി (PIL) നൽകിയത്.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും ജസ്റ്റിസ് മന്മോഹനും അടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കാൻ സമ്മതിച്ചു. ഹർജി അടിയന്തരമായി കോടതിയിൽ ഉന്നയിച്ചതിനെത്തർന്നാണ് ഈ തീരുമാനം. സിനിമയുടെ പ്രദർശന സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്ന് ഹർജിക്കാരും വിവിധ സിനിമാ സംഘടനകളും ആരോപിക്കുന്നു. ആശയവിനിമയ സ്വാതന്ത്ര്യത്തെയും കലാസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള സുപ്രീം കോടതിയുടെ മുൻ നിലപാടുകൾ ഈ കേസിലൂടെ കൂടുതൽ ശക്തമാക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img