06:50am 01 May 2026
NEWS
മദ്രാസ് ഹൈക്കോടതിയിൽ ഹർജി: കരൂർ കൂട്ടിയിടി, വിജയിയുടെ ടി.വി.കെ. പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യം
29/09/2025  10:19 AM IST
സുരേഷ് വണ്ടന്നൂർ
മദ്രാസ് ഹൈക്കോടതിയിൽ ഹർജി: കരൂർ കൂട്ടിയിടി, വിജയിയുടെ ടി.വി.കെ. പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യം

ചെന്നൈ: കരൂരിൽ തമിഴഗ വെറ്റ്രി കഴകം (ടി.വി.കെ.) നടത്തിയ റാലിക്കിടെയുണ്ടായ അപകടത്തിൽ പാർട്ടിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ തിരുവേദകം സായിറാം ആണ് മധുര ബെഞ്ചിൽ ഹർജി സമർപ്പിച്ചത്.
​റാലിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും, അതിനാൽ പാർട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം, അപകടം ഗൂഢാലോചനയാണെന്നും സ്വതന്ത്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടി.വി.കെ. പാർട്ടിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കോടതിയുടെ തുടർനടപടികൾ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img