07:35pm 03 August 2026
NEWS
പെരുവനം രാജ്യാന്തര ഗ്രാമോത്സവം വെള്ളി മുതല്‍ ഞായര്‍ വരെ
02/01/2025  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പെരുവനം രാജ്യാന്തര ഗ്രാമോത്സവം വെള്ളി മുതല്‍ ഞായര്‍ വരെ

ചേര്‍പ്പ്: കലാ, സാഹിത്യ, സംസ്‌ക്കാരിക പെരുമകളുടെ സംഗമവേദിയായി സര്‍വമംഗള ട്രസ്റ്റ് സംഘടിപ്പിച്ചു വരുന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ മൂന്നാമത് പതിപ്പ് ജനുവരി 3, 4, 5 തീയതികളില്‍ അരങ്ങേറും. 'കലര്‍പ്പുകള്‍' ആണ് ഈ വര്‍ഷത്തെ ്ഗ്രാമോത്സവത്തിന്റെ ഇതിവൃത്തമെന്ന് സംഘാടകരായ സര്‍വമംഗള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അജയ്യകുമാറും ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജീവ് മേനോനും പറഞ്ഞു. ശ്രീലകം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെള്ളിയാഴ്ച വൈകീട്ട് 5.30-ന് എഴുത്തുകാരന്‍ ആനന്ദ് ഉദ്ഘാടനം ചെയ്യും. പിന്നണി ഗായിക കെ എസ്. ചിത്ര, മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംവിധായകന്‍ സത്യന്‍ അന്തിക്കാ്ട തുടങ്ങിയവര്‍ പങ്കെടുക്കും. 'ആലാപനത്തിലെ ശൈലീ ഭേദങ്ങള്‍' എന്ന വിഷയത്തില്‍ ഗായിക കെ.എസ്. ചിത്ര സംസാരിക്കും. തുടര്‍ന്ന് ഗായകന്‍ ഷഹബാസ് അമന്റെ സംഗീതപരിപാടി.

നാലിന് എഴുത്തുകാരായ എന്‍.എസ്. മാധവന്‍, വി. മധുസൂദനന്‍ നായര്‍, അഖില്‍ പി. ധര്‍മജന്‍, ടി.ഡി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 'താരങ്ങള്‍ ഇല്ലാതെയും തിളങ്ങു ന്ന മലയാളസിനിമ' എന്ന വി ഷയത്തില്‍ സംവിധായകരായ അഖില്‍ സത്യന്‍, ആനന്ദ് ഏകര്‍ഷി എന്നിവര്‍ സംസാരിക്കും. 'ലോകത്തിന്റെ കാലക്രമ വും സംഗീതവും' എന്ന വിഷയത്തില്‍ സംഗീതസംവിധായകന്‍ വിദ്യാധരന്‍, ഗായകന്‍ ഇ.ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.'പുസ്തകവില്‍പ്പനയിലെ സാഹിത്യാനുഭവങ്ങള്‍' എന്ന വിഷയത്തില്‍ പുസ്തക വില്‍പ്പനക്കാരായ റഫീഖ് കേച്ചേരി, എ.വി. ശശി, നൗഷാദ് കൊല്ലം എന്നിവരുമായി കവി ശ്രീജ നടുവം സംവദിക്കും. വൈകീട്ട് 7ന് കാവാലം ശ്രീകുമാര്‍, കോട്ടക്കല്‍ മധു, സുദീപ് പാലനാട് എന്നിവര്‍ അവതരിപ്പിക്കുന്ന രാഗസമന്വയം പരിപാടി അരങ്ങേറും.

ജനുവരി 5-ന് രാവിലെ 11-ന് 'നിരീക്ഷണത്തിന്റെ നേരറിയാന്‍' എന്ന വിഷയത്തില്‍ അഡ്വ. എ. ജയശങ്കര്‍, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ സംസാരിക്കും. 'വയലാര്‍ഗാനങ്ങളിലെ ചാരുതയും കവിതാ സങ്കല്പവും' എന്ന വിഷയത്തില്‍ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ, ഉച്ചക്ക് 2-ന് 'അക്ഷരംപ്രതി' എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ കെ.സി. നാരായണന്‍, രാംമോഹന്‍ പാലിയത്ത്, 3-ന് 'ഇന്ദുലേഖ പുനര്‍വായന' എന്ന വിഷയത്തില്‍ എഴുത്തു കാരി ഡോ. പി. ഗീത എന്നിവര്‍ സംസാരിക്കും. വൈകീട്ട് 4-ന് 'എഴുത്തുകാരനും കഥാ പാത്രവും തമ്മില്‍' എന്ന വിഷയത്തില്‍ എഴുത്തുകാരന്‍ ജി ആര്‍. ഇന്ദുഗോപന്‍, കഥാപാത്രം മണിയന്‍പിള്ള എന്നിവര്‍ പങ്കെടുക്കും.

വൈകീട്ട് 5-ന് നടക്കുന്ന സമാപ സമ്മേളനത്തില്‍ എഴുത്തുകാരന്‍ എം. മുകുന്ദന്‍, എം.കെ. ആനന്ദ് എന്നിവര്‍ പങ്കെടുക്കും. ഡോ പി നാരായണന്‍ കുട്ടി സ്മാരക പുരസ്‌കാരവും സമാപനച്ചടങ്ങില്‍ സമ്മാനിക്കും. രാത്രി 7-ന് ഗായകന്‍ ടി.എം. കൃഷ്ണയുടെ സംഗീതപരിപാടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img