02:03am 12 November 2026
NEWS
പെരുന്നാൾ കൂട്ടം ഇശൽ രാവ്
29/05/2026  09:16 PM IST
nila
പെരുന്നാൾ കൂട്ടം ഇശൽ രാവ്

ഖത്തറിലെ എറിയാട് മാടവന നിവാസികളുടെ കൂട്ടായ്മയായ കൂട്ടം എറിയാട് പെരുന്നാൾ കൂട്ടം എന്ന പേരിൽ പെരുന്നാൾ സംഗമവും ആഘോഷ പരിപാടികളും നടത്തി .
വിവിധ കലാകാരന്മാരെ അണിനിരത്തി ഗാനമേള , ദഫ് മുട്ട് , സ്കിറ്റ് തുടങ്ങിയ വിവിധ കലാപരിപടികൾ അരങ്ങേറി .
കൊടുങ്ങല്ലൂർ മഹല്ല് കോർഡിനേഷൻ കൺവീനർ സബീബ് ബാവ സംഗമം ഉൽഘാടനം ചെയ്തു .
കൂട്ടം ജനറൽ സെക്രട്ടറി നിഹാസ് എറിയാട് പെരുന്നാൾ സന്ദേശം നൽകി .
പ്രസിഡന്റ് ഇസ്മായിൽ കൊല്ലിയിൽ അധ്യക്ഷത വഹിച്ചു . പ്രോഗ്രാം കൺവീനർ നാദിർ , അബ്ദുൽ സലാം വി കെ , ഷിഹാബ് കെ എ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img