09:08am 12 November 2026
NEWS
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
15/12/2025  12:10 PM IST
nila
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ(PPAQ) ഖത്തർ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ICBF പ്രസിഡന്റ് ഷാനവാസ് ബാവ  ഉദ്ഘാടനം ചെയ്തു. 
 നോർമൽ ചെക്കപ്പുകൾക്ക് പുറമേ കിഡ്നി, ലിവർ ഫംഗ്ഷൻ ടെസ്റ്റുകളും, ECG, ഡെന്റൽ, ഗൈനക്, പീഡിയാട്രി മുതലായ കൺസൾട്ടേഷൻ  സൗജന്യമായി നൽകി. 150ന്  മുകളിൽ PPAQ മെമ്പർമാർ ഈ സേവനം  ഉപയോഗപ്പെടുത്തി.
 PPAQ പ്രസിഡന്റ് ഷിജു കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ICC ജനറൽ സെക്രട്ടറി അബ്രഹാം കെ ജോസഫ്, ISC ജനറൽ സെക്രട്ടറി ഹംസ യൂസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. അബീർ മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേഷൻ മെമ്പേഴ്സും സാന്നിധ്യം വഹിച്ചു.
 ജനറൽ സെക്രട്ടറി നിഷാദ് സൈദ് സ്വാഗതവും ട്രഷറർ  സനന്ത്  രാജ് നന്ദിയുംപറഞ്ഞു.
 PPAQ വൈസ് പ്രസിഡന്റ് മാരായ ശബാൻ ചുണ്ടക്കാടൻ, മെർലിയ അജാസ്, എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയ സുനിൽ പെരുമ്പാവൂർ, സുനിൽ മുല്ലശ്ശേരി, സലീൽ സലാം, അൻസാർ വെള്ളാംകുടി, മഞ്ജുഷ ശ്രീജിത്ത്, നീതു അഭിലാഷ്, ജോണി പൈലി, നിതിൻ സുബ്രഹ്മണ്യൻ എന്നിവർ  നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img