03:41am 29 October 2026
NEWS
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ: ഈദ് സംഗമം
12/06/2025  12:40 PM IST
nila
പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ: ഈദ് സംഗമം

 

ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ (PPAQ)  ഈദ് സംഗമം വിപുലമായ പരിപാടികളോടെ ശ്രദ്ധേയമായി.
ബർവാ മദീനത്തിലുള്ള ഡയനാമിക് സ്പോർട്സ് ഹാളിൽനടന്ന ആഘോഷപരിപാടിയിൽ
ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി 200ലധികം പെരുമ്പാവൂർ സ്വദേശികൾ പങ്കെടുത്തു.
PPAQ വൈസ് പ്രസിഡന്റ് ഷബാൻ ചുണ്ടക്കാടൻ, സെക്രട്ടറി നിഷാദ് സെയ്ദ്, ട്രഷറർ സനന്ത് രാജ്, ഈദ് സംഗമം കമ്മിറ്റി കൺവീനർ അൻസാർ വെള്ളകൂടി, സലീൽ സലാം എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായ സനൂപ് കെ, അമീർ, സുനിൽ പെരുമ്പാവൂർ, സുനിൽ മുല്ലശ്ശേരി, രാജേഷ് എം.ജി, ജിബിൻ, നിധിൻ, നിയാസ് കാസിം, ജോണി പൈലി, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സുനില ജബ്ബാർ, നീതു അഭിലാഷ്, മർലിയ അജാസ്
അൻസാ സനൂപ്, അഞ്ജലി നിധിൻ തുടങ്ങിയ പ്രതിനിധികളും സാന്നിധ്യം വഹിച്ചു. കലാപരിപാടികൾ,കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ
എന്നിവയും നടന്നു.
സംഘടനയുടെ അടുത്തതായി നടത്തപ്പെടാനിരിക്കുന്ന പ്രധാന പ്രവർത്തനങ്ങളായ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്, മെഗാ ഓണ സംഗമം എന്നിവയെക്കുറിച്ച് നീതു അഭിലാഷ്, മൊഹമ്മദ് ജിബിൻ, സലീൽ സലാം എന്നിവർ വിശദമായ വിവരങ്ങൾ പങ്കുവെച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img