
ദോഹ:പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ (PPAQ) -ന്റെ ആഭിമുഖ്യത്തിൽ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ചു “രക്തദാനം മഹാദാനം” എന്ന സന്ദേശത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
150-ലധികം പേർ രക്തദാനത്തിനായി പങ്കെടുത്ത ക്യാമ്പ് ICBF പ്രസിഡന്റ് ഷാനവാസ് ബാവഉത്ഘാടനം ചെയ്തു.
ISC സെക്രട്ടറി ഹംസ യൂസഫ് മുഖ്യാതിഥിയായിരുന്നു. EDSO, ANRIA, AROMA തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
PPAQ വൈസ് പ്രസിഡന്റ് ശഅബാൻ ചുണ്ടക്കാടൻ, സെക്രട്ടറി നിഷാദ് സൈദ്, ട്രഷറർ സനന്ത് രാജ്,
പ്രോഗ്രാം കോർഡിനേറ്ററസ് ജിബിൻ മുഹമ്മദ്, ഖമറുന്നിസ ഷെബിൻ,
മറ്റു ഭാരവാഹികളായ
മർലിയ അജാസ്, എൽദോ എബ്രഹാം, സലീൽ സലാം, സുനിൽ മുല്ലശ്ശേരി, രാജേഷ് എം.ജി., സനൂപ് കെ, അമീർ, നിധിൻ സുബ്രമണ്യൻ, നിയാസ് കാസിം, ജോണി പൈലി, മിഥുൻ സാജു,അൻസാർ വെള്ളാക്കുടി, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സുനില ജബ്ബാർ, നീതു അഭിലാഷ് എന്നിവർ നേതൃത്വം നൽകി.











