11:26am 13 November 2026
NEWS
ആഴക്കടലിൽ വൻകിട കപ്പലുകൾക്കുള്ള അനുമതി റദ്ദാക്കണം : ജനത മത്സ്യ തൊഴിലാളി യൂണിയൻ
15/11/2025  11:18 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആഴക്കടലിൽ വൻകിട കപ്പലുകൾക്കുള്ള അനുമതി  റദ്ദാക്കണം : ജനത മത്സ്യ തൊഴിലാളി യൂണിയൻ
HIGHLIGHTS

ജനത മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കൗൺസിൽ  യോഗം  കൊച്ചിയിൽ എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യുന്നു
   സുധീർ  തമ്മനം,  വി പി ബേബി, കെ ദേവരാജൻ, എ ടി ശ്രീധരൻ, കെ പി ഇസ്മയിൽ, വി ബി ജോസഫ് എന്നിവർ  സമീപം

 

കൊച്ചി : ആഴക്കടലിൽ  വൻകിട കപ്പലുകൾക്ക് മത്സ്യബന്ധനാനുമതി നൽകുന്ന  കേന്ദ്ര സർക്കാരിൻറെ  ചട്ടങ്ങൾ റദ്ദാക്കണമെന്ന് ജനത മത്സ്യ തൊഴിലാളി യൂണിയൻ (എച്ച് എം എസ് ) സംസ്ഥാന കൗൺസിലിയോഗം ആവശ്യപ്പെട്ടു.
  ചട്ടങ്ങൾ നടപ്പിലാക്കിയാൽ ലക്ഷക്കണക്കിന്   മത്സ്യത്തൊഴിലാളികളും, അനുബന്ധ  തൊഴിലാളികളുംകടുത്ത പ്രതിസന്ധിയിലാകും. പുറം കടലിൽ വച്ച് തന്നെ  വിദേശത്തേക്ക് ചരക്ക് കൈമാറ്റം
അനുവദിച്ചാൽ  മത്സ്യ വ്യവസായവും   പൂർണ്ണമായി ഇല്ലാതാകും. ഫിഷറീസ് മന്ത്രാലയത്തിൽ   വിദേശകാര്യ വകുപ്പ് ഉൾപ്പെടെ  മറ്റ് വകുപ്പുകൾ  കൈകടത്തുന്നത് പ്രതിഷേധാർഹമാണ്.
സീ പ്ലെയിൻ പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ്  പരമ്പരാഗത മത്സ്യ തൊഴിലാളികളുമായി  ചർച്ച നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
  മത്സ്യ മേഖല നേരിടുന്ന പ്രതിസന്ധി  രാജ്യത്തെ   തീരദേശങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമെൻറ് അംഗങ്ങളുടെ ശ്രദ്ധയിൽപെടുത്തും.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  രാജഭവൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് യോഗം രൂപം നൽകി.
സംസ്ഥാന കൗൺസിൽ യോഗം   കൊച്ചിയിൽ എച്ച് എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി  ടോമി  മാത്യു ഉദ്ഘാടനം ചെയ്തു. ജനത മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന  പ്രസിഡൻറ്  എ ടി ശ്രീധരൻ അധ്യക്ഷത വഹിച്ചു.  കെ ദേവരാജൻ, സുധീർ തമ്മനം , വി  ബി ജോസഫ്, കെ പി ഇസ്മയിൽ,വി പി ബേബി  എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img