
പുലിയൂര്: ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കും കലാകായിക മേഖലകളില്‍ മികവ് തെളിയച്ചവർക്കും രാമായണ പ്രശ്നോത്തരി വിജയികള്‍ക്കും സമ്മാനദാനവും അനുമോദനവും നടത്തി.
എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന് പ്രസിഡന്റുമായ പി.എന്‍.സുകുമാരപണിക്കര്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് അഡ്വ.ഡി.നാഗേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.സിന്ധു ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി എം.ജി അശോക് കുമാര്‍ വിവിധ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. രാമായണ പ്രശ്നോത്തരി വിജയികൾക്ക് യൂണിയൻ ഭരണസമിതി അംഗം എം.ഡി സന്തോഷ് കുമാർ ഉപഹാരം നൽകി. കലാകായിക മേഖലകളിലെ പ്രതിഭകളെ യൂണിയന് ഇന്‍സ്പെക്ടര്‍ വി.ഹരികൃഷ്ണന് അനുമോദിച്ചു.
കരയോഗം സെക്രട്ടറി വി.കെ പുരുഷോത്തമന് പിളള, ജോ.സെക്രട്ടറി തൃപ്പാദം വിജയന് പിളള, വൈസ് പ്രസിഡൻ്റ് സി.പി ജയകുമാര്‍, ട്രഷറർ റ്റി.എന്‍.രാജഗോപാല്‍,മോഹന്‍.സി.നായര്‍, വി.കെ ഗോപാലകൃഷ്ണപണിക്കര്‍ , റ്റി.കെ ഉണ്ണികൃഷ്ണപിളള, ഹരികുമാർ പുളിയക്കാട്ടില്‍ , എം.എൻ ശശിധരൻ നായർ, വി.ആർ ഗോപിനാഥകാർണവർ, സി.കെ രാധാകൃഷ്ണൻ നായർ , റ്റി.എന്‍., മുരളീധരൻ പിളള, സോമന് ചെറുകര വനിത സമാജം സെക്രട്ടറി രമണി എസ് പിളള ട്രഷറര്‍ ശ്രീജ പത്മകുമാര്‍ വൈസ് പ്രസിഡന്റ് സ്മിത രാജേഷ്, ജോ.സെക്രട്ടറി ഉഷ എസ് പിളള എന്നിവര്‍ പ്രസംഗിച്ചു.

പുലിയൂര്: ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കും കലാകായിക മേഖലകളില്‍ മികവ് തെളിയച്ചവർക്കും രാമായണ പ്രശ്നോത്തരി വിജയികള്‍ക്കും സമ്മാനദാനവും അനുമോദനവും നടത്തി.
ചെങ്ങന്നൂർ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആർ.അജിത് കുമാർ ഉദ്ഘാടനം
ചെയ്തു. എൻ എസ് എസ് പ്രതിനിധി സഭാംഗവും കരയോഗം പ്രസിഡന്റൂമായ അഡ്വ.ഡി.നാഗേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പന്തളം എൻ എസ് എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.അനില ജി നായർ മുഖ്യപ്രഭാഷണം നടത്തി.
കരയോഗം സെക്രട്ടറി വി.കെ പുരുഷോത്തമന് പിളള, ജോ.സെക്രട്ടറി തൃപ്പാദം വിജയന് പിളള, വൈസ് പ്രസിഡൻ്റ് സി.പി ജയകുമാര്‍,മോഹന്‍.സി.നായര്‍, വി.കെ ഗോപാലകൃഷ്ണപണിക്കര്‍ , റ്റി.കെ ഉണ്ണികൃഷ്ണപിളള, ഹരികുമാർ പുളിയക്കാട്ടില്‍ , എം.എൻ ശശിധരൻ നായർ, വി.ആർ ഗോപിനാഥകാർണവർ, സി.കെ രാധാകൃഷ്ണൻ നായർ , റ്റി.എന്‍., മുരളീധരൻ പിളള, സോമന് ചെറുകര വനിത സമാജം പ്രസിഡന്റ് പ്രസന്ന മോഹൻ, സെക്രട്ടറി രമണി എസ് പിളള ട്രഷറര്‍ ശ്രീജ പത്മകുമാര്‍ ജോ.സെക്രട്ടറി ഉഷ എസ് പിളള, രഞ്ജി കെ നായർ, സതി ആർ നാഥ് എന്നിവര്‍ പ്രസംഗിച്ചു.










