07:58pm 13 November 2026
NEWS
വീടിന്റെ ജപ്തി നടപടികൾക്കിടെ യുവതി ജീവനൊടുക്കി
13/11/2026  05:51 PM IST
nila
വീടിന്റെ ജപ്തി നടപടികൾക്കിടെ യുവതി ജീവനൊടുക്കി

പേരാമ്പ്ര: കൂത്താളിയിൽ ബാങ്കിന്റെ ജപ്തി നടപടികൾക്കിടെ വീട്ടമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുഞ്ഞോത്ത് കുയ്യോടൻകണ്ടി സ്വദേശിനി കവിത (42) ആണ് മരിച്ചത്. ജപ്തി നടപടികൾക്കായി ബാങ്ക് അധികൃതരും അഭിഭാഷക കമ്മിഷനും പൊലീസും വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിലെ അധികൃതർ ജപ്തി നടപടികൾക്കായി കവിതയുടെ വീട്ടിലെത്തിയത്. ഇതിനിടെ കവിതയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് താമസിക്കുന്ന വീടിന് പിന്നിലുള്ള പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീട് നിർമാണത്തിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്ന് 26 ലക്ഷം രൂപയായിരുന്നു കവിത വായ്പയെടുത്തിരുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പലിശ ഉൾപ്പെടെയുള്ള കുടിശ്ശിക ഏകദേശം 50 ലക്ഷം രൂപയായി ഉയർന്നിരുന്നു. ജപ്തി നടപടികൾക്കായി ഇന്ന് എത്തുമെന്ന് ബാങ്ക് അധികൃതർ നേരത്തെ അറിയിച്ചിരുന്നതായാണ് വിവരം.

പയ്യോളി സ്വദേശിനിയായ കവിത വടകര കൈനാട്ടിയിലെ പെയിന്റ് കടയിൽ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ്. രണ്ട് മക്കളുണ്ട്. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img