12:02pm 26 November 2026
NEWS
ജനകീയസമരം നിയമക്കുരുക്കുകൾക്ക് പരിഹാരം സൃഷ്ടിക്കും - ഡോ. ജേക്കബ്ബ് തോമസ്
28/01/2025  06:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജനകീയസമരം നിയമക്കുരുക്കുകൾക്ക് പരിഹാരം സൃഷ്ടിക്കും - ഡോ. ജേക്കബ്ബ് തോമസ്

കൊച്ചി- നിയമക്കുരുക്കുകൾക്ക് പരിഹാരം സൃഷ്ടിക്കാൻ ജനകീയ സമരങ്ങൾക്ക് സാധിക്കുമെന്ന് മുൻ ഡി.ജി പി ഡോ. ജേക്കബ്ബ് തോമസ് അഭിപ്രായപ്പെട്ടു

വഖഫ് അധിനിവേശത്തിനെതിരായി സമരം അനുഷ്ഠിക്കുന്ന മുനമ്പം ഭൂസംരക്ഷണ സമിതി പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംയുക്ത പാർലമെന്ററി സമിതി ( ജെ പി. സി)വഖഫ് നിയമ ഭേദഗതി അംഗീകരിച്ചതോടെ ബജറ്റ് സമ്മേളനത്തിൽ തന്നെ പാർലമെന്റിൽ ബില്ല് അവതരിപ്പിച്ച്  പസ്സാക്കിയെടുക്കാൻ കഴിയുമെന്ന പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം..അതോടെ മുനമ്പം ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ വഖഫ് അധിനിവേശങ്ങൾക്കും വിരാമമാകുമെന്നും അഭിപ്രായപ്പെട്ടു.

സമരപ്പന്തൽ സന്ദർശിച്ച അദ്ദേഹത്തെ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു. നേതാക്കളായ  കെ.കെ. വേലായുധൻ, ഇ എസ്. പുരുഷോത്തമൻ എന്നിവരും അനുഗമിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img