09:30pm 11 November 2026
NEWS
ഇടതു സർക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതും: മാന്നാർ അബ്ദുൾ ലത്തീഫ്
11/11/2025  07:31 PM IST
nila
ഇടതു സർക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതും: മാന്നാർ അബ്ദുൾ ലത്തീഫ്

മാന്നാർ:  എല്ലാ രംഗങ്ങളിലും പരാജയമടഞ്ഞ ഇടതു സർക്കാരിനെതിരെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതുമെന്ന് കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. പാണ്ടനാട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര-സംസ്ഥാന ഗവൺമെന്റ്കൾക്കെതിരെയുള്ള കുറ്റപത്ര വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം കുത്തിയതോട്ടിൽ നിർവഹിക്കുകയായിരുന്നു മാന്നാർ അബ്ദുൽ ലത്തീഫ്. മണ്ഡലം കൺവീനർ സണ്ണി പുഞ്ചമണ്ണിലിനു മാന്നാർ അബ്ദുൽ ലത്തീഫ് പ്രചരണ ജാഥയുടെ പതാക കൈമാറി.  കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.ഷിബു ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു.  യു.ഡി.എഫ് ചെയർമാൻ ജൂണി കുതിരവട്ടം മുഖ്യപ്രഭാഷണം നടത്തി.  ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ സുജിത് ശ്രീരംഗം, അശോക് കുമാർ. അമ്മാളുക്കുട്ടി സണ്ണി , മോൻസി കപ്പളാശ്ശേരി, കെ  ബി


യശോധരൻ,  ജോജി പിന്ദ്രംകോട്ട് എൽസി കോശി, ജോജി പുലിയൂർ, ഗണേഷ് പുലിയൂർ, കെ.വി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.