01:30am 16 July 2026
NEWS
പവർകട്ട് മുൻകൂട്ടി ജനത്തെ അറിയിക്കണം പ്രൊഫ. കെവി തോമസ്
15/07/2026  06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പവർകട്ട് മുൻകൂട്ടി ജനത്തെ അറിയിക്കണം  പ്രൊഫ. കെവി തോമസ്

കൊച്ചി:  മുന്നറിയിപ്പില്ലാതെ സർക്കാർ നിത്യവും നടത്തിവരുന്ന പവർകട്ട്‌ (ലോഡ് ഷെഡ്‌ഡിങ്) ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണെന്ന് മുൻമന്ത്രിയും മുതിർന്ന നേതാവുമായ പ്രൊഫ. കെവി തോമസ് മുഖ്യമന്ത്രി വി ഡി സതീശന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

കേരളത്തിൽ മഴക്കുറവ് മൂലം വൈദ്യുതി വെട്ടിക്കുറക്കേണ്ടി വന്നാൽ മുൻകാലങ്ങളിലേത് പോലെ ടൈംഷെഡ്യൂൾ ചെയ്തു ജനത്തെ മുൻകൂട്ടി അറിയിക്കണം.കഴിഞ്ഞ രണ്ടാഴ്ചയായി അനൗദ്യോഗിക പവർകട്ട് കേരളത്തിൽ നടപ്പാക്കുകയാണ്  എന്നാണ് മനസ്സിലാക്കുന്നത്.ആഭ്യന്തര ഉൽപ്പാദനത്തിലെ കമ്മിയാണ് ലോഡ്ഷെഡ്‌ഡിങ്ങിലേക്ക് സർക്കാരിനെ നയിക്കുക.

പക്ഷെ അത് ഒളിച്ചു നടപ്പാക്കേണ്ട ഒന്നല്ല.ജനത്തെ അറിയിച്ച് അവരെ വിശ്വാസത്തിലെടുത്തു വേണം ഇത്തരം സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കേണ്ടത്.അങ്ങനെ ചെയ്താൽ അതിന് അനുസൃതമായി കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യാൻ ജനം തയാറാവും.ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും സ്ഥാപനങ്ങളിലും ബദൽ വൈദ്യുതി സംവിധാനങ്ങൾ (UPS/Generator) ലഭ്യമാണ്. നിലവിൽ ഫിഫ വേൾഡ് കപ്പ് ഉൾപ്പെടെയുള്ള ദേശീയ-അന്തർദേശീയ കായിക മാമാങ്കങ്ങളും മറ്റ് പ്രധാന പരിപാടികളും നടക്കുന്ന സമയമാണിത്. കൃത്യമായ പവർകട്ട് ഷെഡ്യൂൾ മുൻകൂട്ടി പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img