12:56pm 12 November 2026
NEWS
ജനപ്രതിനിധികള്‍ ജനങ്ങളെ ഭയപ്പെട്ട് പ്രവര്‍ത്തിക്കണം വി.ഡി സതീശന്‍
30/12/2025  07:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജനപ്രതിനിധികള്‍ ജനങ്ങളെ ഭയപ്പെട്ട് പ്രവര്‍ത്തിക്കണം വി.ഡി സതീശന്‍

കൊച്ചി: ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ജനങ്ങളെ ഭയപ്പെട്ടു വേണം പ്രവര്‍ത്തിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജില്ലയിലെ തെരഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭരണാധികാരികളുടെ പ്രവൃത്തികളെല്ലാം ജനങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ വോട്ടെടുപ്പിലൂടെ മറുപടി തന്നിരിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സംഭവിച്ചത് എല്ലാവര്‍ക്കും പാഠമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വളരെ തിളക്കമാര്‍ന്ന വിജയമാണ് യുഡിഎഫ് നേടിയത്. ആ ജയം ഒരു തുടക്കം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടുന്നതിനായി കൂടുതല്‍ പ്രവര്‍ത്തിക്കണമെന്നും സതീശന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. 

വന്‍ തോല്‍വിയില്‍ നിന്നും കരകയറിയ പ്രവര്‍ത്തകരുടെ വിജയമാണ് ജില്ലയിലുണ്ടായതെന്നും നിയമസഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം ആവര്‍ത്തിക്കാന്‍ സാധിക്കണമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എം.പിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍, ജെബി മേത്തര്‍, എംഎല്‍എമാരായ കെ. ബാബു, റോജി എം. ജോണ്‍, ഉമാ തോമസ്, എല്‍ദോസ് കുന്നപ്പിള്ളില്‍, കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി സജീന്ദ്രന്‍, അഡ്വ. ജെയ്സണ്‍ ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രമണ്യന്‍, ബി.എ അബ്ദുല്‍ മുത്തലിബ്, ഐ.കെ രാജു, ടോണി ചമ്മിണി, സുനില സിബി, കെ.പി ധനപാലന്‍, അജയ് തറയില്‍, ടി.എം സക്കീര്‍ ഹുസൈന്‍, കോര്‍പറേഷന്‍ മേയര്‍ വി.കെ മിനിമോള്‍, ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, യുഡിഎഫ് ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ജിന്റോ ജോണ്‍ , കെ എം സലിം , ചാൾസ് ഡയസ് , ആശ സനൽ , ജോസഫ് ആന്റണി എന്നിവര്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img