09:50pm 30 April 2026
NEWS
സംസാരിച്ചാൽ തനിക്ക് തന്നെ പാരയായി വരുമെന്ന് നടൻ ​ദിലീപ്


04/05/2025  01:54 PM IST
nila
സംസാരിച്ചാൽ തനിക്ക് തന്നെ പാരയായി വരുമെന്ന് നടൻ ​ദിലീപ്

താൻ സംസാരിച്ചാൽ തനിക്ക് തന്നെ പാരയായി വരുമെന്ന് നടൻ ​ദിലീപ്. എല്ലാം സംസാരിക്കാൻ ഒരു ദിവസം ദൈവം തരുമെന്നും താരം പറഞ്ഞു.  ശ്രീനിവാസൻറെ ഒരു പടം പോലെ വഴിയെ പോകുന്നവരും വരുന്നവരും അടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി’യുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യങ്ങൾ പറഞ്ഞത്. താരത്തിന്റെ അഭിമുഖം സൈബറിടങ്ങളിൽ വൈറലാണ്. 

 ‘കേസുമായി ഒന്നും സംസാരിക്കാൻ ഇപ്പോൾ അനുവാദമില്ലാ, ഞാൻ സംസാരിച്ചാൽ എനിക്ക് തന്നെ പാരയായി വരും, ഒരു ദിവസം ദൈവം തരും, ശ്രീനിവാസൻറെ ഒരു പടം പോലെയാണ് വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നു, എന്തിനാണെന്ന് പോലും അറിയില്ല, അതാണ് അവസ്ഥ, എന്തിനാണ് അടിക്കുന്നത് പോലും ചോദിക്കാൻ കഴിയില്ല, എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരും’- ദിലീപ് അഭിമുഖത്തിൽ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img