06:35am 13 November 2026
NEWS
എൽഡിഎഫിന് പെന്തക്കോസ്ത് സഭയുടെ പിന്തുണ, വാർത്ത രാഷ്ട്രീയ പ്രേരിതമെന്ന് പെന്തകോസ്ത് ലീഡേഴ്സ് കൗൺസിൽ
06/04/2026  12:13 PM IST
nila
എൽഡിഎഫിന്   പെന്തക്കോസ്ത് സഭയുടെ പിന്തുണ,  വാർത്ത രാഷ്ട്രീയ പ്രേരിതമെന്ന് പെന്തകോസ്ത് ലീഡേഴ്സ് കൗൺസിൽ

 

ചെങ്ങന്നൂർ: എൽഡിഎഫിന്  കേരളത്തിലെ  പെന്തകോസ്ത് സഭ പിന്തുണ നൽകിയെന്ന വാർത്ത രാഷ്ട്രീയ പ്രേരിതമാണെന്ന്   പെന്തക്കോസ്ത് ലീഡേഴ്സ് കൗൺസിൽ വ്യക്തമാക്കി. കേരളത്തിലെ പെന്തകോസ്ത് നേതൃത്വത്തോട് ചർച്ച ചെയ്യാതെ ഏകപക്ഷീയമായി, രാഷ്ട്രീയ ഉദ്ദേശ്യത്തോടെ ഒരു സംഘടന സഭയുടെ പൊതു നിലപാട് പ്രഖ്യാപിച്ചതിൽ സഭാ  നേതൃത്വം അമർഷം രേഖപ്പെടുത്തി.
നൂറ് വർഷം പിന്നിട്ട കേരളത്തിലെ പെന്തകോസ്ത്  സഭകൾ നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും  രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയോ ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയോ  ചെയ്തിട്ടില്ല. 
കഴിഞ്ഞ ദിവസം ഒരു സംഘടന നടത്തിയ പ്രസ്താവന  സഭാ നേതൃത്വത്തിൻ്റെ അറിവോടെ അല്ല. ഇത്തരം പ്രസ്താവന  നടത്താൻ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം കടലാസ്  സംഘടനകളുമായി സഭാ നേതൃത്വത്തിന് യാതൊരു ബന്ധവും ഇല്ല.

സഭാംഗങ്ങൾ സമ്മതിദാനാവകാശം പ്രാർത്ഥനാപൂർവ്വം  വിനിയോഗിക്കണമെന്ന്  പെന്തകോസ്ത് ലീഡേഴ്സ് കൗൺസിൽ നേതാക്കളായ പാസ്റ്റർ കെ സി ജോൺ, പാസ്റ്റർ ടി ജെ സാമുവേൽ, പാസ്റ്റർ ഫിലിപ്പ് പി തോമസ്,  പാസ്റ്റർ ഒ എം രാജുക്കുട്ടി, പാസ്റ്റർ വൈ റെജി, ഡോ. ഐസക്ക് വി മാത്യു, പാസ്റ്റർ ടി എം കുരുവിള, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ജെ ജോസഫ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.