05:32pm 30 September 2026
NEWS
പെൻഷനുകൾ ഇനി ഒറ്റ അക്കൗണ്ടിലൂടെ..
30/09/2026  03:50 PM IST
ചെറുകര സണ്ണിലൂക്കോസ്
പെൻഷനുകൾ ഇനി ഒറ്റ അക്കൗണ്ടിലൂടെ

 

സർവീസ് പെൻഷനും കുടുംബ പെൻഷനും വെവ്വേറെ അക്കൗണ്ടുകൾ വഴി കൈപ്പറ്റുന്നവർക്ക് ഇനി മുതൽ ഒറ്റ അക്കൗണ്ടിലൂടെ തുക നൽകാൻ ധനവകുപ്പ് ഉത്തരവിട്ടിരിക്കുന്നു. മെഡിക്കൽ അലവൻസ്, ഉത്സവബത്ത, 80 വയസ്സിന് മുകളിലുള്ളവർക്കുള്ള സ്പെഷ്യൽ കെയർ അലവൻസ് എന്നിവ അനധികൃതമായി കൈപ്പറ്റുന്നത് തടയുന്നതിൻ്റെ ഭാഗമായാണ് ഈ പുതിയ നടപടി. വരുന്ന ജനുവരി ഒന്നു മുതലാണ് ഈ മാറ്റം നിലവിൽ വരുന്നത്. ഒന്നിലധികം പെൻഷനുകൾ ലഭിക്കുന്നവർ ബാങ്ക് അക്കൗണ്ടോ ട്രഷറി അക്കൗണ്ടോ മണി ഓർഡർ രീതിയോ ഇതിനായി തെരഞ്ഞെടുക്കേണ്ടതാണ്. വെവ്വേറെ രീതികളിൽ പെൻഷൻ കൈപ്പറ്റുന്നവരെ കണ്ടെത്തി ട്രഷറിയിൽ നിന്ന് നോട്ടീസ് നൽകുമെന്നും, നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം താൽപ്പര്യമുള്ള അക്കൗണ്ട് വിവരം ട്രഷറിയെ അറിയിക്കണം. തുടർന്ന് ഇതിൽ ഏതെങ്കിലും ഒന്നിന് മാത്രം മസ്റ്റർ ചെയ്താൽ മതിയാകും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img