06:36pm 07 November 2026
NEWS
പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി
12/09/2026  09:09 PM IST
nila
പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി


വെൺമണി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വെണ്മണി യൂണിറ്റ് കുടുംബ സംഗമം പെൻഷൻ ഭവനിൽ ചെങ്ങന്നൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സുധാമണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ്  പ്രസിഡൻ്റ് വി.ആർ രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ജിവിത ശൈലീ രോഗങ്ങളും ഭക്ഷണക്രമവും എന്ന വിഷയത്തിൽ
ഡയറ്റീഷ്യൻ അശ്വതി ഗോപൻ ക്ലാസ്സെടുത്തു.
കെ എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറിക്ക് എ.കെ.പ്രസന്നൻ, കെ.പി.ഗോപാലൻ, സി.ജി.തമ്പി , പ്രൊഫ.ആർ.രാജഗോപാലൻ, ശൗൽ മത്തായി,അജിത ടീച്ചർ എന്നിവർ പ്രസംഗിച്ചു. പുന്തല ഗ്രാമദീപം വനിത വേദി കലാപരിപാടികൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img