03:01am 05 September 2026
NEWS
പെൻഷൻകാരോടുള്ള സർക്കാർ സമീപനം തിരുത്തണമെന്ന് പെൻഷനേഴ്സ് സംഘ്
30/06/2026  07:23 PM IST
nila
പെൻഷൻകാരോടുള്ള സർക്കാർ സമീപനം തിരുത്തണമെന്ന് പെൻഷനേഴ്സ് സംഘ്

ചെങ്ങന്നൂർ: പെൻഷൻകാരോടുള്ള സർക്കാർ സമീപനം തിരുത്തണമെന്ന് പെൻഷനേഴ്സ് സംഘ് ജില്ലാ ജോയിൻ സെക്രട്ടറി ടി രാജേഷ് കുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. ചെങ്ങന്നൂർ ബ്ലോക്ക് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം മെഡിസെപ് കുറ്റമറ്റതാക്കുക  പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സജീവ് പഞ്ച കൈലാസി അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എൻ ബാലകൃഷ്ണൻ പ്രഭാഷണം നടത്തി ബുധനൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കുമാർ, 
സംസ്ഥാന സെക്രട്ടറി എ. പ്രകാശ്, 
ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട്, മനോഹരൻ മതിലകം, ജില്ല വ്യവസ്ഥാ പ്രമുഖ് കെ.കെ. ജയരാമൻ, 
 ജില്ല ട്രഷറർ പരമേശ്വരൻ പിള്ള എന്നിവർ ആശംസകൾ അറിയിച്ചു. ജനപ്രതിനിധികളെ ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.