
ടൈ കേരളയും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ്റ് അതോറിറ്റിയും സംയുക്തമായി കോഴിക്കോട് യു എല്‍ സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച കാലിക്കറ്റ് കണക്ട് പെന്‍ഷന്‍ ബോധവത്ക്കരണ ശില്‍പ്പശാല കൈനടി പ്ലാന്റെഷന്‍സ് സ്ഥാപകന്‍ റോഷന്‍ കൈനടി ഉദ്ഘാടനം ചെയ്യുന്നു. വൃദ്ധി കണ്‍സള്‍ട്ടിംഗ് മാനേജിംഗ് പാര്‍ട്ടണര്‍ കെ എ അജയന്‍, ചേതനാ ഫോര്‍മുലേഷന്‍സ് സ്ഥാപകന്‍ ദാമോദര്‍ അവനൂര്‍, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇസ്മായില്‍ സലാം എം, എസ് ബി ഐ പെന്‍ഷന്‍ ഫണ്ട്സ് ടെറിട്ടറി മാനേജര്‍ ഷിജു എസ് എന്നിവര്‍ സമീപം
കോഴിക്കോട്: കേരളത്തിലെ യുവതലമുറ പെന്‍ഷന്‍ ഫണ്ട് നിക്ഷേപത്തോട് താത്പര്യം പ്രകടിപ്പിക്കുന്നുന്നുണ്ടെങ്കിലും അതിന്റെ അനിവാര്യത വലിയൊരു വിഭാഗത്തിനും ഇന്നും അന്യമാണെന്നും യുവാക്കള്‍ മറ്റു നിക്ഷേപങ്ങള്‍ക്കു നല്‍കുന്ന പരിഗണന പെന്‍ഷന്‍ ഫണ്ട് നിക്ഷേപത്തോട് കാണിക്കണമെന്നും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ്റ് അതോറിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇസ്മായില്‍ സലാം എം. ടൈ കേരളയും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ്റ് അതോറിറ്റിയും സംയുക്തമായി കോഴിക്കോട് യു എല്‍ സൈബര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച കാലിക്കറ്റ് കണക്ട് പെന്‍ഷന്‍ ബോധവത്ക്കരണ ശില്‍പ്പശാല ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
ചടങ്ങില്‍ വൃദ്ധി കണ്‍സള്‍ട്ടിംഗ് മാനേജിങ് പാര്‍ട്ടണര്‍ കെ എ അജയന്‍, കൈനടി പ്ലാന്റെഷന്‍സ് സ്ഥാപകന്‍ റോഷന്‍ കൈനടി, ചേതനാ ഫോര്‍മുലേഷന്‍സ് സ്ഥാപകന്‍ ദാമോദര്‍ അവനൂര്‍, എസ് ബി ഐ പെന്‍ഷന്‍ ഫണ്‍ഡ്സ് ടെറിട്ടറി മാനേജര്‍ ഷിജു എസ്, യുവ സംരംഭകരായ റമീസ് അലി (ക്രെവ് സ്ഥാപകന്‍), നബീല്‍ അവിയില്‍ (സ്‌കൂള്‍ഡ് ലേര്‍ണിംഗ് സ്ഥാപകന്‍) എന്നിവര്‍ പങ്കാളികളായി.
ബോധവത്ക്കരണ പരിപാടിയില്‍ യുവതലമുറ സംരംഭകരും പഴയ തലമുറ സംരംഭകരും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തികമാക്കേണ്ട സാമ്പത്തിക നിക്ഷേപങ്ങളുടെ ആവശ്യകത പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.
Photo Courtesy - Google










